ചാള്‍സനും മകനും കൈകോര്‍ത്തു അഗ്നിരക്ഷാ സേനക്ക് ആത്മവിശ്വാസം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 2 November 2022

ചാള്‍സനും മകനും കൈകോര്‍ത്തു അഗ്നിരക്ഷാ സേനക്ക് ആത്മവിശ്വാസം


പയ്യന്നൂര്‍: പുഴയിലും കായലിലും കടലിലും ഉപകരണങ്ങളില്ലാതെ ആത്മവിശ്വാസത്തോടെ ഇനി അഗ്നിരക്ഷാസേന രക്ഷാപ്രവര്‍ത്തനം നടത്തും. നാലോ അഞ്ചോ കിലോമീറ്റര്‍ ദൂരം ആയാസരഹിതമായി നീന്തിയുള്ള രക്ഷാപ്രവര്‍ത്തനവും ഇവര്‍ നടത്തും. നീന്തലിലേയും നീന്തല്‍ പരിശീലനത്തിലേയും ലോക റെക്കോര്‍ഡ് ജേതാവായ ചാള്‍സണ്‍ ഏഴിമലയും കേരള പോലീസ് കോസ്റ്റല്‍ വാര്‍ഡനായ മകന്‍ വില്യംസ് ചാള്‍സണുമാണ് അഗ്നിരക്ഷാസേനക്ക് ആത്മവിശ്വാസം കൈവരിക്കാനുള്ള പരിശീലനം നല്‍കിയത്. ചാള്‍സണ്‍ സ്വിമ്മിങ്ങ് അക്കാഡമിയുടെ നേതൃത്വത്തിലായിരുന്നു  പത്തുദിവസത്തെ സൗജന്യ ഓപ്പണ്‍ വാട്ടര്‍ നീന്തല്‍ പരിശീലനം. ഇതിലൂടെ അഗ്നിരക്ഷാസേനയുടേയും സിവില്‍ ഡിഫന്‍സ് വൊളണ്ടിയേഴ്സിന്റേയും പത്തുപേരടങ്ങുന്ന സംഘമാണ് ആദ്യഘട്ട പരിശീലനം പൂര്‍ത്തിയാക്കുന്നത്. ജലഅപകടങ്ങളില്‍ അത്മവിശ്വാസത്തോടെ രക്ഷാപ്രവര്‍ത്തനം സുഗമമാക്കുന്നതിനുള്ള കൂടുതല്‍ പരിശീലനമാണ് ഈ ദിവസങ്ങളിലായി ഇവര്‍ക്ക് ലഭിച്ചത്. സ്വിമ്മിങ്ങ് പൂളില്‍ തുടങ്ങിയ പരിശീലനത്തിന്റെ ഒന്‍പതാം ദിവസമായ ഇന്ന് ഇവര്‍ക്കുള്ള പരിശീലനം പെരുമ്പ പുഴയിലും കവ്വായി കായലിന്റെ ഭാഗമായുള്ള രാമന്തളി ഏറന്‍പുഴയിലുമായാണ് നടന്നത്. 75 മീറ്ററോളം വിസ്തൃതിയുള്ള പെരുമ്പ പുഴ പലവട്ടം നീന്തിക്കയറിയ സേനാംഗങ്ങള്‍ ഒരു കിലോമീറ്ററോളം വിസ്തൃതിയുള്ള ഏറന്‍പുഴയുടെ ഇരുഭാഗത്തേക്കും അനായാസമായി നീന്തി.പെരുമ്പ പുഴയില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ടി.ഐ മധുസൂദനന്‍ എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ ഫയര്‍ ഓഫീസര്‍ എ.ടി.ഹരിദാസന്‍, റീജണല്‍ ഫയര്‍ ഓഫീസര്‍ പി.രഞ്ജിത്ത് എന്നിവരും ഏറന്‍പുഴയോരത്ത് രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് വി.ഷൈമ, ചാള്‍സണ്‍ ഏഴിമല, സഹോദരന്‍ ജാക്‌സണ്‍ ഏഴിമല എന്നിവരും സംസാരിച്ചു. പരിശീലന പരിപാടിയുടെ അവസാന ദിവസമായ നാളെ രാവിലെ എട്ടിന് കണ്ണൂര്‍ പയ്യാമ്പലം  കടലില്‍നടക്കുന്ന പരിശീലനം കെ.വി.സുമേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. സേനയുടെ ഭാഗമായുള്ള ഇരുന്നൂറ് പേര്‍ക്ക് പരിശീലനം നല്‍കാനുള്ള പരിപാടിയുടെ ആദ്യഘട്ടമാണ് സമാപിക്കുന്നതെന്ന് ചാള്‍സണ്‍ ഏഴിമല പറഞ്ഞു.



Post Top Ad