ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; ഭക്തര്‍ ദര്‍ശനത്തിനായി അഞ്ച് മണിക്കൂറോളം ക്യൂ നിന്നു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 19 November 2022

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; ഭക്തര്‍ ദര്‍ശനത്തിനായി അഞ്ച് മണിക്കൂറോളം ക്യൂ നിന്നു


 നടതുറന്ന ശേഷമുള്ള ആദ്യ ശനിയാഴ്ച സന്നിധാനത്ത് വന്‍ തിരക്ക്. പുലര്‍ച്ചെ മുന്നു മുതല്‍ തുടങ്ങിയ തീര്‍ഥാടക പ്രവാഹം നട്ടുച്ച നേരത്തും നിലയ്ക്കാതെ തുടരുകയാണ്. നെയ്യഭിഷേകത്തിന് എത്തിയവര്‍ ശ്രീകോവിലിന് മുന്നില്‍ നിലയുറപ്പിച്ചതോടെ ക്യൂവില്‍ നിന്ന തീര്‍ഥാടകര്‍ പ്രതിഷേധിച്ചു. ഇന്ന് പുലര്‍ച്ചെ മുതലാണ് സന്നിധാനത്ത് തിരക്ക് വര്‍ധിച്ചത്. രാവിലെ ദര്‍ശനത്തിനുള്ള നിര മരക്കൂട്ടം വരെ നീണ്ടു. 5 മണിക്കൂറിലധികം ദര്‍ശനത്തിനായി കാത്തു നില്‍ക്കേണ്ടി വന്നു.പരമ്പരാഗത പാതയിലൂടെ സന്നിധാനത്തേക്ക് വന്നവരാണ് ഏറ്റവും അധികം ബുദ്ധിമുട്ടിയത്. പമ്പയില്‍ നിന്ന് സന്നിദാനത്തേക്ക് പോകുന്ന തീര്‍ത്ഥാടകര്‍ക്കും നിയന്തണം ഏര്‍പ്പെടുത്തി.മണിക്കൂറില്‍ 2400 പേരാണ് പതിനെട്ടാം പടി ചവിട്ടുന്നത്.12 മണി വരെ 30888 പേര്‍ ദര്‍ശനം നടത്തി. 75000 അധികം തീര്‍ത്ഥാടകര്‍ ഇന്ന് ദര്‍ശനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് മഴ പൂര്‍ണമായും മാറിയതോടെയാണ് തീര്‍ഥാടക പ്രവാഹം ഉണ്ടായത്.

Post Top Ad