കണ്ണൂർ: കണ്ണൂരിൽ കള്ളന്മാരുടെ വിളയാട്ടമാണ് നടക്കുന്നത്. ഇന്നലെ പയ്യാമ്പലത്ത് നടത്തിയ മോഷണത്തിൽ പ്രതികൾ പിടിയിലായെങ്കിലും ഇന്ന് കണ്ണൂർ സിറ്റിയിലും സമാനമായ രീതിയിലുള്ള മോഷണം നടന്നു. വീടിന്റെ പിൻഭാഗത്തെ വാതിൽ കുത്തിത്തുറന്ന് അകത്ത് കയറിയ കള്ളന്മാർ വീട്ടിലുണ്ടായിരുന്ന 25 പവനോളം ഉള്ള ആഭരണങ്ങളാണ് കവർന്നത്. വീട്ടുകാർ വീട് പൂട്ടി ടൗണിൽ പോയി തിരിച്ച് വരുമ്പോഴേക്കും മോഷണം നടന്നിരുന്നു. കണ്ണൂർ സിറ്റി ആനയിടുക്കിലെ റെയിൽവേ ഗേറ്റിന് സമീപത്തുള്ള സിദ്ദീഖിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഫോറൻസിക് വിദഗ്ധരും, ഇൻസ്പെക്ടർ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.