കീഴ്പ്പള്ളി ടൗണിൽ എത്തിയ ചക്കുതാപ്പറമ്പിൽ ജോർജിന്റെ കാറിലാണ് സംഭവം സൂക്ഷിച്ച് നോക്കിയപ്പോൾ സൈഡിൽ പച്ച നിറത്തിൽ ഒരു സാധനം ഒട്ടിപ്പിടിച്ചിരിക്കുന്നു ആദ്യ കാഴ്ച്ചയിൽ ടോയിസ് ഒട്ടിച്ചതാണന്നെ തോന്നു സംശയം തീർക്കാനായി അടുത്ത് ചെന്ന് നോക്കി അപ്പോളും അനക്കമില്ല ഒരു കമ്പെടുത്ത് കുത്തിയതും ഒറ്റ പറക്കൽ തൊട്ടടുത്തുള്ള മനാഫിന്റെ മത്സ്യകടയിലേക്ക് ഒപ്പം ഒരു തൊഴുതാശാരിയെന്ന് വിളിക്കുന്ന ജീവിയും എത്തി രണ്ട് ജീവികളെയും കണ്ടപ്പോൾ നാട്ടുകാർക്ക് കൗതുകമായി സാധാരണ കാടുകളിൽ മാത്രം കാണുന്ന ജീവിയാണ് പച്ച നിറത്തിലുള്ള പറക്കും തവള . വലിയ ഇലകളുള്ള മരങ്ങളിലും വള്ളിപ്പടർപ്പുകളിലുമാണ് ഇവരുടെ വാസം എന്തായാലും കാറിൽ കയറി ടൗണിൽ എത്തിയ ജീവികൾ നാട്ടുകാർക്ക് കൗതുകമായി.
റിപ്പോർട്ട്: കെ.ബി. ഉത്തമൻ