തളിപ്പറമ്പ അറ്റ്ലസ് ജ്വല്ലറിയിൽ സ്വർണ്ണം വാങ്ങാനെത്തിയ സ്ത്രീകൾ മൂന്നു പവന്റെ വളകളുമായി കടന്നു കളഞ്ഞു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 9 November 2022

തളിപ്പറമ്പ അറ്റ്ലസ് ജ്വല്ലറിയിൽ സ്വർണ്ണം വാങ്ങാനെത്തിയ സ്ത്രീകൾ മൂന്നു പവന്റെ വളകളുമായി കടന്നു കളഞ്ഞു


തളിപ്പറമ്പ: ജ്വല്ലറിയിൽ സ്വർണ്ണം വാങ്ങാനെത്തിയ സ്ത്രീകൾ 3 പവൻ്റെ വളകൾ മോഷ്ടിച്ച് കടന്നു. തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് എതിർവശത്ത് ദേശീയ പാതയോരത്തെ അറ്റ്ലസ് ജ്വല്ലറിയിൽ നിന്നുമാണ് ഓരോ പവൻ വീതമുള്ള 3 വളകൾ മോഷണം പോയത്. ഇന്നലെ വൈകിട്ട് 6 ഓടെയാണ് 2 സ്ത്രീകൾ ജ്വല്ലറിയിലെത്തി വളകൾ ആവശ്യപ്പെട്ടത്. തുടർന്ന് ഇഷ്ടപ്പെട്ട വളകൾ തെരയുന്നതിനിടയിൽ ജ്വല്ലറിയിലുള്ളവരുടെ ശ്രദ്ധയിൽപ്പെടാതെ കൂട്ടത്തിൽ ഒരു സ്ത്രീയാണ് വളകൾ മോഷ്ടിച്ചത്.വളകൾ ബാഗിൽ വയ്ക്കുന്നതിൻ്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ഈ സമയം തന്നെ മറ്റൊരു സ്ത്രീയും സ്വർണ്ണം വാങ്ങാനെത്തിയിരുന്നു. വളകൾ വാങ്ങാനെത്തിയവർ അവർക്കാവശ്യമുള്ള ഡിസൈൻ ഇല്ലാത്തതിനാൽ തിരിച്ചുപോയി. അൽപ സമയത്തിനകം മറ്റെ സ്ത്രീയും സ്വർണ്ണം വാങ്ങാതെ തിരിച്ചു പോയി. രാത്രി കണക്കെടുക്കുമ്പോഴാണ് 3 വളകൾ കുറഞ്ഞതായി മനസിലായത്. തുടർന്ന് സി.സി.ടി.വി പരിശോധിച്ചപ്പോൾ മോഷണ ദൃശ്യങ്ങൾ ലഭിച്ചു. ജ്വല്ലറിയുടെ പുറത്തെ സി.സി.ടി.വിയിൽ 3 സ്ത്രീകളും ഒരുമിച്ച് വരുന്നതായി കാണുന്നുണ്ട്. എന്നാൽ ഇവർ ജ്വല്ലറിയിലേക്ക് കയറിയത് ഒരുമിച്ചായിരുന്നില്ല. മോഷണം നടത്തിയ സ്ത്രീകളുടെ കൂടെയുണ്ടായിരുന്നതു തന്നെയാണ് മറ്റെ സ്ത്രീയുമെന്നാണ് പ്രാഥമിക നിഗമനം. കന്നട ഭാഷയിലായിരുന്നു ഇവർ സംസാരിച്ചിരുന്നത്. എം.വി പ്രജീഷ് കുമാർ, എം.വി ലിജീഷ് കുമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് തളിപ്പറമ്പിലെ അറ്റ്ലസ് ജ്വല്ലറി. വ്യാപാരി നേതാക്കളായ വി.താജുദ്ദീൻ്റെയും സി.പി ഷൗക്കത്തലിയുടെയും നേതൃത്വത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ സഹിതം പൊലിസിൽ പരാതി നൽകി. തുടർന്ന് തളിപ്പറമ്പ് പൊലിസ് നഗരത്തിലെ വിവിധ സ്ഥലങ്ങളിലെ സി.സി.ടി.വി കാമറകൾ പരിശോധിച്ച് പൊലിസ് അന്വേഷണം നടത്തി വരികയാണ്.



Post Top Ad