ആത്മഹത്യാഭീഷണി മുഴക്കിയ കർഷകന്റെ കൈയേറിയ ഭൂമി വനംവകുപ്പ് തിരിച്ചുനൽകി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 22 November 2022

ആത്മഹത്യാഭീഷണി മുഴക്കിയ കർഷകന്റെ കൈയേറിയ ഭൂമി വനംവകുപ്പ് തിരിച്ചുനൽകി


ഏലപ്പീടിക: വനംവകുപ്പ് കൈയേറിയ ഭൂമി തിരിച്ചുകിട്ടാനും കുരങ്ങുശല്യത്തിനുമെതിരേ മരത്തിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയ കർഷകന്റെ ഭൂമി വനംവകുപ്പ് തിരിച്ചുനൽകി. കണിച്ചാർ പഞ്ചായത്ത് ഏലപ്പീടികയിലെ വെള്ളക്കല്ലുങ്കൽ സ്റ്റാൻലി ജോസഫിന്റെ ഭൂമിയാണ് തിരിച്ചുനൽകിയത്. വർഷങ്ങൾക്ക് മുൻപാണ് സ്റ്റാൻലിയുടെ രണ്ടരയേക്കർ കൃഷിഭൂമിയിൽ ജണ്ട കെട്ടി വനംവകുപ്പ് ഭൂമി കൈയേറിയത്. ഇതിനെതിരേ സ്റ്റാൻലി ഒറ്റയാൾ പോരാട്ടം നടത്തുകയായിരുന്നു. അധികൃതരുടെ അവഗണന തുടർന്നതോടെയാണ് വ്യത്യസ്ത സമരവുമായി സ്റ്റാൻലി രംഗത്തിറങ്ങിയത്. കഴിഞ്ഞ മാസം 16-ന് കന്നാസിൽ പെട്രോളുമായി മരത്തിൽ കയറിയ സ്റ്റാൻലി ആത്മഹത്യാഭീഷണി മുഴക്കി. ‌‌‌സംഭവം ദൃശ്യമാധ്യമങ്ങളിൽ വാർത്തയായതോടെ കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ്‌ ആൻറണി സെബാസ്റ്റ്യൻ, വാർഡ് അംഗം ജിമ്മി എബ്രഹാം എന്നിവർ സ്ഥലത്തെത്തി. കളക്ടർ, ഡി.എഫ്.ഒ. തുടങ്ങിയവരുമായി ഫോണിൽ നടത്തിയ ചർച്ചയെത്തുടർന്നാണ് പ്രശ്നം പരിഹരിച്ചത്. ഭൂമി അളന്നശേഷം കൈേയറ്റം കണ്ടെത്തിയാൽ തിരികെ സ്റ്റാൻലിക്ക് തിരിച്ചുനൽകുമെന്ന ഉറപ്പ് നല്കിയാണ് സ്റ്റാൻലിയെ ആത്മഹത്യാശ്രമത്തിൽനിന്ന് പിന്തിരിപ്പിച്ചത്. ഒടുവിൽ വനംവകുപ്പ് സ്ഥലം അളന്ന് കൈയേറ്റം കണ്ടെത്തി തിരിച്ച് സ്റ്റാൻലിക്ക് നൽകുകയായിരുന്നു. ഇരിട്ടി ഭൂരേഖാ തഹസിൽദാർ എം. ലക്ഷ്മണൻ, മണത്തണ സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ സി.കെ. മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ ചൊവ്വാഴ്ചയാണ് ഭൂമി അളന്ന് അതിർത്തി നിശ്ചയിച്ചത്. വനംവകുപ്പ് സ്ഥാപിച്ച ജണ്ട അടുത്തദിവസംതന്നെ പൊളിച്ചുനീക്കും. സ്റ്റാൻലിയുടെ മറ്റ് ആവശ്യങ്ങൾ കണിച്ചാർ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ മുൻപ് പരിഹരിച്ചിരുന്നു.




Post Top Ad