ഗോവയിൽ സർക്കാർ ജോലിക്ക് ഒരു വർഷത്തെ ‘വർക്ക് എക്സ്പീരിയൻസ്’ നിർബന്ധം: പ്രമോദ് സാവന്ത് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 9 November 2022

ഗോവയിൽ സർക്കാർ ജോലിക്ക് ഒരു വർഷത്തെ ‘വർക്ക് എക്സ്പീരിയൻസ്’ നിർബന്ധം: പ്രമോദ് സാവന്ത്


 


ഗോവയിൽ സർക്കാർ ജോലിക്ക് ഒരു വർഷത്തെ ജോലി പരിചയം നിർബന്ധമാക്കുന്നെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. വടക്കൻ ഗോവയിലെ തലേഗാവോ ഗ്രാമത്തിൽ ഒരു ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രമോദ് സാവന്ത്. ഒരോ സർക്കാർ ജോലിക്കും കൃത്യമായ ആളെ തന്നെ തെരഞ്ഞെടുക്കാൻ സർക്കാർ ആവശ്യമായ നിയമഭേദഗതികൾ അധികം വൈകാതെ വരുത്തുമെന്ന് ഗോവൻ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു ഒരാളെ നേരിട്ട് സർക്കാർ സർവീസിലേക്ക് എടുക്കുന്ന രീതി അവസാനിപ്പിക്കും. സർക്കാർ സർവീസിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർ സ്വകാര്യ മേഖലയിൽ ജോലി ചെയ്ത് പരിചയം ഉണ്ടാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വഴിയായിരിക്കും എല്ലാ സർക്കാർ ജോലി നിയമനങ്ങളും. ഇത്തരത്തിലുള്ള നിബന്ധന സർക്കാരിന് വളരെ ശേഷിയുള്ള ജീവനക്കാരെ ലഭിക്കാൻ ഇടയാക്കുമെന്ന് ഗോവൻ മുഖ്യമന്ത്രി പറഞ്ഞു. ഒരു വർഷത്തെ ജോലി പരിചയം എല്ലാ സർക്കാർ ഉദ്യോഗത്തിനും ഉടൻ ബാധകമാക്കുമെന്ന് മന്ത്രി അറിയിച്ചു.


Post Top Ad