ശ്രീകണ്ഠപുരം: 2008 ഒക്ടോബർ 23 നാണ് ശ്രീകണ്ഠപുരം ബസ്റ്റാന്റിൽ നിന്നും ഇടുക്കി സ്വദേശിയായ ജോയ് ജോസിന്റെ 8 ലക്ഷം രൂപ വില വരുന്ന ടിപ്പർ ലോറി മോഷണം പോയത്. 2021 ൽ കോടതി പ്രതിയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു. സ്റ്റേഷൻ ഇൻസ്പെക്ടർ ഇ പി സുരേശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മാഹി പള്ളൂർ സ്വദേശിയായ റമീസ് (45) നെ പിടികൂടിയത്. ഇന്നലെ രാത്രിയാണ് മാഹി പള്ളൂരിൽ വെച്ച് പിടികിട്ടാപ്പുള്ളിയായ റമീസിനെ ശ്രീകണ്ഠപുരം പോലീസ് പിടികൂടിയത്.