കണ്ണൂർ :കണ്ണൂർ ഗവ .എഞ്ചിനീയറിംഗ് കോളേജിൽ നടന്ന സ്കീം ഫോർ ഹേർ എംപവർമെന്റ് (ഷീ )പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ആർ ബിന്ദു ഓൺലൈനായി നിർവഹിച്ചു. തൊഴിൽ മേഖലയിൽ മിടുക്കരായ വനിതാ എഞ്ചിനീയർമാരെ വാർത്തെടുക്കാൻ 2019 ൽ കണ്ണൂർ ഗവ.എൻജിനിയറിങ് കോളേജിൽ ആരംഭിച്ച പദ്ധതിയാണ് ഷീ .9 ഗവ .എഞ്ചിനീറിങ് കോളേജിലേക്കും ,51 ഗവ പോളിടെക്നിക്കുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും വെല്ലുവിളികൾ നേരിടാൻ കഴിയുന്ന,സമൂഹത്തിന്റെ മുഖ്യധാരയിലെത്താൻ കഴിയുന്ന മിടുക്കരായ വനിതകളെ വാർത്തെടുക്കലാണ് ഷീ പദ്ധതിയുടെ പ്രധാന ലക്ഷ്യം .ജില്ല പഞ്ചായത്ത് പ്രസിഡന്റ് ,ആന്തൂർ നഗരസഭാധ്യക്ഷൻ തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു