പാഠ്യപദ്ധതിയുടെ ഭാഗമാക്കി ബോഡി ഷെയിമിംഗ് അടക്കമുള്ള വിഷയങ്ങളില്‍ ബോധവല്‍ക്കരണം നടത്തുന്നത് ആലോചിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അധ്യാപക പരിശീലന പരിപാടിയില്‍ ഇത്തരം വിഷയങ്ങള്‍ വരുമ്പോള്‍ എങ്ങനെ ഇടപെടാം എന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പരിഗണിക്കാമെന്നും മന്ത്രി അറിയിച്ചു. സമ്പത്തോ വര്‍ണമോ അല്ല വ്യക്തിയെ നിര്‍ണയിക്കുന്നത്. മറിച്ച് നന്മയും കരുണയും സന്തോഷവുമാവണം ജീവിത ലക്ഷ്യമെന്നും മന്ത്രി കുറിച്ചു.ബോഡി ഷെയിമിംഗുമായി ബന്ധപ്പെട്ട മന്ത്രിയുടെ പോസ്റ്റ് ചര്‍ച്ചയായതിന് പിന്നാലെയാണ് നടപടി. ഇതുമായി ബന്ധപ്പെടുത്തി ഒരു അധ്യാപക വിദ്യാര്‍ത്ഥി, കുട്ടിയുടെ അനുഭവം പങ്കുവെച്ചുകൊണ്ട് അയച്ച സന്ദേശം പങ്കുവെച്ചാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ വന്ന കമന്റിന് പിന്നാലെയാണ് ബോഡിഷെയിമിംഗ് ചര്‍ച്ച ഉടലെടുത്തത്. സഖാവെ വയറ് സ്വല്‍പം കുറയ്ക്കണമെന്നാണ് യുവാവ് പോസ്റ്റില്‍ കമന്റ് ചെയ്തത്. 'ബോഡി ഷെയ്മിങ് ഏറ്റവും ഹീനമായ ഒന്നായാണ് ഇക്കാലത്ത് കാണുന്നത്.എല്ലാവരുടേതും ആണ് ഈ ലോകം. ശരീരത്തിന്റെയോ മറ്റെന്തെങ്കിലുമോ പേരിലോ ആരെയും കളിയാക്കരുത്', എന്നായിരുന്നു ശിവന്‍കുട്ടിയുടെ മറുപടി. മന്ത്രിയുടെ മറുപടിയില്‍ 'വയറു കുറയ്ക്കണം എന്നത് ബോഡി ഷെയ്മിങായി തോന്നിയെങ്കില്‍ ക്ഷമിക്കുക. ഡയബറ്റിക്കായവര്‍ ആരോഗ്യം തീര്‍ച്ചയായും ശ്രദ്ധിക്കണം. വ്യായാമം മുടക്കരുത്. ശരീരഭാഗം നിയന്ത്രിച്ചേ മതിയാകൂ. താങ്കള്‍ ആരോഗ്യ കാര്യത്തില്‍ ഈയിടെയായി പഴയ ശ്രദ്ധ കാണിക്കാത്തതിനാലാണ് ഇങ്ങനെ കമന്റ് ചെയ്യേണ്ടി വന്നത്. താങ്കളുടെ മണ്ഡലത്തിലെ ഒരാളെന്ന നിലയില്‍ അതെന്റെ കടമ കൂടിയാണ്' എന്ന് യുവാവും മറുപടി നല്‍കി.
Sunday, 13 November 2022
Home
KEREALA
news kannur
''ബോഡി ഷെയിമിംഗ്', പാഠ്യ പദ്ധതിയുടെ ഭാഗമാക്കി ബോധവല്‍ക്കരണം നടത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി