തൃക്കരിപ്പൂർ: ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് തൃക്കരിപ്പൂർ ബീരിച്ചേരി ഗേറ്റിന് വടക്കുഭാഗത്തുള്ള റയിൽപാളത്തിൽ മൃതദേഹം നാട്ടുകാർ കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹത്തിൽ നിന്നും തിരിച്ചറിയൽ കാർഡ് കിട്ടിയത്. കാർഡിൽ നിന്ന് ഇദ്ദേഹം എറണാകുളം സ്വദേശിയായ വിമുക്തഭടൻ ജോയ് എബ്രഹാം (58) ആണെന്നും ഗോവയിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന ആളാണെന്നും മനസ്സിലായത്. ട്രെയിനിൽ നിന്ന് അബദ്ധത്തിൽ വീണതാവും എന്നാണ് കരുതുന്നത്.