ഇരിട്ടി ഐ സി ഡി എസ് ന്റെ ആഭിമുഖ്യത്തിൽ സൈക്കോ സോഷ്യൽ കൗൺസിലിംഗ് സർവ്വീസ് ആറളം ഫാമിൽ ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു
. ആറളം ഫാം ഒമ്പതാം ബ്ലോക്കിൽ കമ്മ്യൂണിറ്റി ഹാളിലാണ് ശിൽപ്പശാല സംഘടിപ്പിച്ചത് ക്യാൻസർ നിർണ്ണയ ക്യാമ്പും അമ്മമാർക്കായി ബോധവൽക്കരണ ക്ലാസും ശിൽപ്പശാലയിൽ നടന്നു.
ശിൽപ്പശാല ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജേഷ് ഉദ്ഘാടനം ചെയ്തു പഞ്ചായത്തംഗം യു.എസ് ബിന്ദു അദ്ധ്യക്ഷയായി സ്ക്കൂൾ കൗൺസിലർ സി എലിസബത്ത് സ്യാഗതം പറഞ്ഞ ചടങ്ങിൽ ഐ സി ഡി എസ് സൂപ്പർവൈസർ ബി.അനിത, കൗൺസിലർ ഷീനാ മാത്യു എന്നിവർ സംസാരിച്ചു. സ്കൂൾ കൗൺസിലർമാരായ റോസ് മേരി മാത്യു, സോനു സ്കറിയ, ഷീനാ മാത്യു, എലിസബത്ത് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. തുടർന്ന് ക്യാൻസർ നിർണ്ണയ ക്യാമ്പും വായ്ത്താരി നാടൻ കലാസമിതിയുടെ കലാമേളയും നടന്നു റിപ്പോർട്ട്: കെ.ബി. ഉത്തമൻ