ഇരിക്കൂർ മണ്ഡലത്തിൽ നിക്ഷേപക സംഗമം നടത്തി. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 

/>
We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വി വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വി വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വി വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Express O.T.T, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വി.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വി. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Monday, 21 November 2022

ഇരിക്കൂർ മണ്ഡലത്തിൽ നിക്ഷേപക സംഗമം നടത്തി.


ടൂറിസം ശക്തിപ്പെടുത്താനും മേഖലയിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ ക്ഷണിക്കാനും ലക്ഷ്യമിട്ട് നിക്ഷേപക സംഗമവുമായി ഇരിക്കൂർ മണ്ഡലം. സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത 'ഒരു വർഷം ഒരു ലക്ഷം സംരംഭകർ' പദ്ധതിയുടെ ഭാഗമായാണ് നിക്ഷേപക സംഗമം നടത്തുന്നത്.  ടൂറിസം പ്രൊമോഷന് വേണ്ടി മണ്ഡലത്തിൽ രൂപീകരിച്ച ഇരിക്കൂർ ടൂറിസം ഇന്നവേഷൻ കൗൺസിലാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. പൈതൽമല വിഹാര ഹോട്ടലിൽ വെച്ച് രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടി രാവിലെ 9.30ന് വ്യവസായ നിയമ കയർ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.  അഡ്വ സജീവ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. എംപിമാരായ കെ സുധാകരൻ, പി സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.  നവംബർ 21ന് നടന്ന സെമിനാറിൽ ഉദ്ഘാടനം  കെ സുധാകരൻ എംപി നിർവഹിച്ചു.

സെമിനാറിൽ ടൂറിസം സാധ്യതകൾ, വ്യവസായ സംരംഭകത്വം, കൃഷിയും ടൂറിസവും, താമസ സജ്ജീകരണം സഞ്ചാരികൾക്ക് തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ ഉണ്ടായി. ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വീഡിയോ കോൺഫറൻസിലൂടെ  ആശംസ അറിയിച്ചു.


Post Top Ad