ചാച്ചാജിയുടെ ഓർമ്മയിൽ ശിശുദിനം; പ്രധാനമന്ത്രിയും രാഷ്ട്രപതിയുമായി കുട്ടികൾ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 

/>
We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വി വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വി വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വി വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Express O.T.T, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വി.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വി. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Monday, 14 November 2022

ചാച്ചാജിയുടെ ഓർമ്മയിൽ ശിശുദിനം; പ്രധാനമന്ത്രിയും രാഷ്ട്രപതിയുമായി കുട്ടികൾ

 


ശുഭ്ര വസ്ത്രത്തിൽ റോസാപ്പൂ ധരിച്ച് കുട്ടികളുടെ പ്രധാനമന്ത്രിയും രാഷ്ട്രപതിയും സ്പീക്കറും. ശുഭ്രവസ്ത്ര ധാരികളായ അവർ ബാന്റുവാദ്യത്തിന്റെ അകമ്പടിയോടെ തുറന്ന ജീപ്പിൽ പരേഡിനെ നയിച്ചു. ജില്ലാ ശിശുക്ഷേമ സമിതിയും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി കണ്ണൂരിൽ സംഘടിപ്പിച്ച ശിശുദിന റാലിയാണ് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ഓർമ്മ പുതുക്കലായത്.കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നായിരുന്നു റാലിയുടെ തുടക്കം. ശിശുക്ഷേമ സമിതിയുടെ സാഹിത്യ രചന-പ്രസംഗ മത്സര വിജയികൾ കുട്ടി നേതാക്കളായി റാലി നയിച്ചു. അഴീക്കോട് എച്ച് എസ്, രാജാസ് എച്ച് എസ്, ചൊവ്വ എച്ച് എസ്, തോട്ടട ജി എച്ച് എസ്, കൂടാളി എച്ച് എസ്, ടൗൺ എച്ച് എസ്, സെന്റ് തെരേസാസ് എച്ച് എസ്, സിറ്റി എച്ച് എസ്, പുഴാതി എച്ച് എസ്, സെന്റ് മൈക്കിൾസ് എച്ച് എസ്, ചേലോറ ജി എച്ച് എസ്, പയ്യാമ്പലം ഗേൾസ് ഹയർ സെക്കണ്ടറി എന്നീ സ്‌കൂളുകളിലെ എൻ സി സി, എസ് പി സി, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, ജെ ആർ സി കേഡറ്റുകൾ അണിനിരന്നു. എ ഡി എം കെ കെ ദിവാകരൻ ഫ്‌ളാഗ് ഓഫ് ചെയ്തു.തുടർന്ന് കണ്ണൂർ മുൻസിപ്പൽ ഹയർസെക്കണ്ടറി സ്‌കൂളിൽ നടന്ന പൊതുയോഗം കുട്ടികളുടെ പ്രധാനമന്ത്രി ഇരിണാവ് യുപി സ്‌കൂളിലെ നാലാം ക്ലാസുകാരി റിസ ഫൈസൽ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പ്രസിഡണ്ട് ഇരിണാവ് യുപി സ്‌കൂളിലെ ആറാം ക്ലാസുകാരി വൈഗ ലഗേഷ് അധ്യക്ഷത വഹിച്ചു. തഹസിൽദാർ എം ടി സുരേഷ് ചന്ദ്രബോസ് ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്തു. മേയർ അഡ്വ. ടി ഒ മോഹനൻ, കെ വി സുമേഷ് എം എൽ എ, ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡണ്ട് മുടപ്പത്തി നാരായണൻ, സെക്രട്ടറി പി സുമേശൻ മാസ്റ്റർ, ട്രഷറർ കെ എം രസിൽരാജ്, ശിശുക്ഷേമ സമിതി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ടി വി രഞ്ജിത്ത്, പ്രവീൺ രുഗ്മ, രവീന്ദ്രൻ എടക്കാടൻ, അഴീക്കോടൻ ചന്ദ്രൻ, എസ് പി സി ജില്ലാ-കോർഡിനേറ്റർ രാജേഷ്, ജെ ആർ സി ജില്ലാ- കോ ഓർഡിനേറ്റർ എൻ ടി സുധീന്ദ്രൻ, സ്‌കൗട്ട് കോ-ഓർഡിനേറ്റർ എം പ്രീത എന്നിവർ പങ്കെടുത്തു. ശിശുക്ഷേമ സമിതി നടത്തിയ വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.

Post Top Ad