വാഷിങ്ടൻ :7 അടി 0 .7 ഇഞ്ച് നീളമുള്ള ലോകത്തിലെ ഏറ്റവും നീളം കൂടിയ വനിതയായ തുർക്കി സ്വദേശി റുമൈസ ഗെൽഗിയാണ് ടർക്കിഷ് എയർ വെയ്സിൽ ആദ്യ വിമാന യാത്ര നടത്തിയത്.ഇസ്താംബുളിൽ നിന്ന് സാൻഫ്രാൻസിസ്കൊയിലേക്കാണ് ആദ്യ യാത്ര നടത്തിയത്.6 സീറ്റുകൾ എടുത്തുമാറ്റി സ്ട്രെക്ച്ചർ പോലെ സീറ്റ് ഒരുക്കി കിടന്ന് കൊണ്ടായിരുന്നു യാത്ര .സോഫ്റ്റ് വെയർ മേഖലയിൽ പ്രവർത്തിക്കുന്ന റുമൈസ യുടെ സഞ്ചാരം പ്രത്യേകം ഡിസൈൻ ചെയ്ത വീൽചെയറിലാണ് ."ഇതെന്റെ ആദ്യ യാത്ര ,അവസാനത്തെ യാത്ര ആകരുതേ "എന്ന് റുമൈസ ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇട്ടിരുന്നു.അസ്ഥികൾക്ക് അമിത വളർച്ചയുള്ള വീവർ സിൻഡ്രോം എന്ന രോഗം ബാധിച്ചതാണ് റുമൈസയുടെ അമിത നീളത്തിന് കാരണം