ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് കീഴ്പ്പള്ളി സി എച്ച് സി യിൽ ഫിസിയോ തെറാപ്പി യൂണിറ്റ് ആരംഭിച്ചു. മലയോര മേഖലയിലെ പ്രധാന ആരോഗ്യ പരിപാലന കേന്ദ്രമായ കീഴ്പ്പള്ളി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലാണ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ സെക്കന്ററി പാലിയേറ്റീവ് പ്രവർത്തനത്തിന്റെ ഭാഗമായി ഫിസിയോ തെറാപ്പിയൂണിറ്റ് ആരംഭിക്കുന്നത്.
യൂണിറ്റിന്റെ ഉദ്ഘാടനം ഇരിട്ടി ബ്ലോക്ക് പഞ്ചാ
യത്ത് പ്രസിഡന്റ് കെ വേലായുധൻ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം രതീഷ് അദ്ധ്യക്ഷനായി സി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ. : പ്രീയാ സദാനന്ദൻ സ്വാഗതം പറഞ്ഞു ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ഷിജി നടുപ്പറമ്പിൽ , ആറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജസി മോൾ കെ.ജെ, ജില്ലാ പാലീയേറ്റീവ് കോ: ഓർഡിനേറ്റർ സനോജ്, വി.വി രാജേഷ്, പി യു മിനിമോൾ തുടങ്ങിയവർ സംസാരിച്ചു.
പാലിയേറ്റീവ് മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങൾ, സി എച്ച് സി ജീവനക്കാർ ആശാ വർക്കർമാർ , പാലിയേറ്റീവ് നേഴ്സുമാർ ഫിസിയോ തെറാപ്പിസ്റ്റ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. റിപ്പോർട്ട് : കെ.ബി. ഉത്തമൻ