ശ്രീകണ്ഠപുരം: തൊഴിലുറപ്പ് തൊഴിലാളി ജോലിക്കിടയിൽ കുഴഞ്ഞുവീണു മരിച്ചു. ബ്ലാത്തൂരിലെ ഓട്ടോ ഡ്രൈവർ ടിപി രാജന്റെ ഭാര്യ
കെപി ഓമനയാണ് കുഴഞ്ഞുവീണ് മരിച്ചത്. 54 വയസ്സായിരുന്നു. ബ്ലാത്തൂരിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ജോലി എടുക്കുമ്പോൾ ആയിരുന്നു സംഭവം. പടിയൂർ-കല്ല്യാട് ഗ്രാമ പഞ്ചായത്തിന്റെ തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് ഓമനക്ക് ക്ഷീണം അനുഭവപ്പെട്ടത്. സഹപ്രവർത്തകരും നാട്ടുകാരും ചേർന്ന്
ഇരിക്കുറിലെ സ്വകാര്യ
ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കൾ: നിധിഷ്, നിത്യ. മരുമക്കൾ: വിജേഷ്(മട്ടന്നൂർ)
മേഘ(ഐചേരി).