ആറളം ആദിവാസി പുനരധിവാ മേഖലയിൽ ബാക്കിയുള്ള ഭൂമി അർഹതപ്പെട്ട ആദിവാസി കുടുംബങ്ങൾക്ക് വിതരണ ചെയ്യാൻ എത്രയും പെട്ടന്ന് അപേക്ഷ സ്വീകരിക്കാൻ തീരുമാനിച്ചസർക്കാരിനും റവന്യൂ വകുപ്പ് മന്ത്രി കെ. രാജനും മുഖ്യമന്ത്രി പിണറായി വിജയനും അഭിവാദ്യമർപ്പിച്ചാണ് സി പി ഐ സന്തോഷം പ്രകടിപ്പിച്ചത്. ഭൂമി വിതരണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സി പി ഐ ആറളം ഫാം ലോക്കൽ കമ്മിറ്റിയും ആറളം ലോക്കൽ കമ്മിറ്റിയും ഇരിട്ടി മണ്ഡലം കമ്മിറ്റിയും കണ്ണൂർ ജില്ലാ കമ്മിറ്റിയും സർക്കാരിനും മന്ത്രിക്കും നിവേദനം നൽകിയിരുന്നു. സി പി ഐ യുടെ ഇടപെടലാണ് ഭൂരഹിതരായ ആദിവാസികളിൽ നിന്ന് ആപേക്ഷ സ്വീകരിക്കാനും വേഗത്തിൽ തീർപ്പാക്കി ഭൂമി വിതരണം ചെയ്യാനുള്ള നടപടി വേഗത്തിലാക്കാനും തീരുമാനിച്ചത് എന്ന് സി പി ഐ കേന്ദ്രങ്ങൾ അറിയിച്ചു.