തലശ്ശേരി :പോലീസ് അസോസിയേഷൻ കോഴിക്കോട് സംഘടിപ്പിച്ച അനുമോദന പരിപാടിയിൽ സംസാരിക്കുകയായിരുന്ന സ്പീക്കർ എ എൻ ഷംസീർ ,പോലീസിനെ കടുത്ത ഭാഷയിൽ വിമർശിച്ചു.പോലീസിന്റെ തലയിലെ തൊപ്പിയും ,തോളിലെ സ്റ്റാറും ജനങ്ങളുടെ മേൽ കുതിര കേറാനുള്ളതല്ല എന്നും ,പത്തു ശതമാനം പോലീസ് ചെയ്യുന്ന തെറ്റിന് മുഴുവൻ പോലീസ് സേനയും ചീത്ത കേൾക്കേണ്ടി വരുന്നു എന്നും .ജനങ്ങളുടെ മേലുള്ള പോലീസിന്റെ സ്വഭാവത്തിന് മാറ്റം വണമെന്നും, കൂടെയുള്ള പോലീസുകാർ തെറ്റ് ചെയ്താൽ സംരക്ഷിക്കേണ്ട കടമ പൊലീസിന് ഇല്ല എന്നും അദ്ദേഹം പറഞ്ഞു.