ഗതാഗത സൗകര്യം ഇല്ലാതാവുകയും ചെയ്യുന്നത് മൂലം തദ്ദേശവാസികൾക്കുണ്ടാവുന്ന ആശങ്ക പരിഹരിക്കണമെന്ന് അഡ്വ.അബ്ദുൽ കരീം ചേലേരി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Wednesday, 9 November 2022

ഗതാഗത സൗകര്യം ഇല്ലാതാവുകയും ചെയ്യുന്നത് മൂലം തദ്ദേശവാസികൾക്കുണ്ടാവുന്ന ആശങ്ക പരിഹരിക്കണമെന്ന് അഡ്വ.അബ്ദുൽ കരീം ചേലേരി

 


കണ്ണൂർ: നാൽപത് വർഷത്തോളമായി പ്രദേശവാസികൾ തങ്ങളുടെ സ്ഥലം വിട്ടുകൊടുത്തും സ്വന്തമായി പണം ചെലവഴിച്ചും ശ്രമദാനം നടത്തിയും നിർമ്മിച്ച കണ്ണൂർകോർപ്പറേഷനിലെ ചാലിൽ മൊട്ട പ്രദേശത്തെ പി.സി.റോഡ് എന്ന പേരിൽ അറിയപ്പെടുന്ന റോഡ്നിർദ്ദിഷ്ട  ബൈപ്പാസോടുകൂടി ഇല്ലാതാകുകയും കണ്ണൂർ പട്ടണവും, കടാങ്കോട്ഉൾപ്പെടെയുള്ള പരിസരപ്രദേശവുമായി ബന്ധപ്പെടുന്നതിനുള്ള ഗതാഗത സൗകര്യംഇല്ലാതാവുകയും ചെയ്യുന്നത് മൂലം തദ്ദേശവാസികൾക്കുണ്ടാവുന്ന ആശങ്ക പരിഹരിക്കണമെന്ന് മുസ്ലിംലീഗ്ജില്ലജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽ കരീം ചേലേരി ആവശ്യപ്പെട്ടു.ബൈപ്പാസ് വരുന്നതോടുകൂടി മേൽ പറയപ്പെട്ട പ്രദേശങ്ങളിൽ എത്തിച്ചേരാൻ 3 കിലോമീറ്ററോളം  അധികദൂരം സഞ്ചരിക്കേണ്ടി വരുന്ന പ്രയാസമാണ് ഈ പ്രദേശത്തുകാർക്കുള്ളത്.ഈ പ്രയാസം ഒഴിവാക്കുന്നതിന്   LI 50 / 596 Chainage ൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വഴിയിൽ നിർദ്ദിഷ്ട ബൈപ്പാസ്റോഡിൻറെ ഭാഗമായി സർവീസ് റോഡ് നിർമ്മിക്കണം . അതുപോലെ ബൈപ്പാസിന്റെ ഏകദേശം രണ്ട് കിലോമീറ്റർ അകലെയുള്ള വാരം ടൗൺ, മുണ്ടയാട് കെഎസ്ഇബി സബ്സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നും മഴവെള്ളം എത്തിച്ചേരുന്നവയലിലൂടെയാണ്ബൈപ്പാസ് കടന്നുപോകുന്നത്. ഈ വെള്ളം പ്രത്യേകമായ ഡ്രൈനേജ് സംവിധാനത്തിലൂടെ നീക്കുന്നതിന്ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനും അധികൃതർ  തയാറാവണം.ഒരു പ്രദേശത്തെ ജനങ്ങളെ ആകെ ബാധിക്കുന്ന ഗതാഗത പ്രശ്നം പരിഹരിക്കുന്നതിനും കടാങ്കോട്സ്കൂൾ ,പള്ളിപ്രം ഹോമിയോ ഡിസ്പെൻസറി  തുടങ്ങി വിദ്യാഭ്യാസ, ആരോഗ്യസ്ഥാപനങ്ങളിൽഎത്തിച്ചേരുന്നതിനും ആവശ്യമായ സംവിധാനങ്ങൾ ഒരുക്കണമെന്നുമെന്നുമുള്ള   പ്രദേശവാസികളുടെ ആവശ്യത്തിന് അനുഭാവപൂർവ്വമായ പരിഹാരം ഉണ്ടാകേണ്ടതാണ്. അധികാരികളുടെ സജീവ ശ്രദ്ധ ഈ വിഷയത്തിൽ ഉണ്ടായി പ്രദേശവാസികളുടെ ദുരിതം പരിഹരിക്കുന്നതിന് നടപടികൾ ഉണ്ടാകണമെന്നും മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് സി.എറമുള്ളാൻ ,ഗോപാലകൃഷ്ണൻ ,വി കെ ഹനീഫ,ബി കെ റഹീം, ടി.വി.ഉമ്മർ എന്നിവർക്കൊപ്പം ഈ  പ്രദേശം സന്ദർശിച്ച കരീം       ചേലേരി   ആവശ്യപ്പെട്ടു.
Post Top Ad