ജില്ലാ ആശുപത്രി നിർമാണ പ്രവർത്തനങ്ങൾ ആറ് മാസത്തിനകം പൂർത്തിയാക്കും: പി പി ദിവ്യ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 18 November 2022

ജില്ലാ ആശുപത്രി നിർമാണ പ്രവർത്തനങ്ങൾ ആറ് മാസത്തിനകം പൂർത്തിയാക്കും: പി പി ദിവ്യ


ജില്ലാ ആശുപത്രിയുടെ നിർമാണ പ്രവർത്തനങ്ങൾ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു. റോട്ടറി ക്ലബ് ജില്ലാ ആശുപത്രിക്ക് വീൽചെയർ നൽകുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ 98 ശതമാനം പണിയും പൂർത്തിയായി. ശേഷിച്ചത് ആറ് മാസത്തിനുള്ളിൽ തീർക്കും. രോഗികളുടെ ആവശ്യം മാനിച്ച് ഉദ്ഘാടനത്തിന് മുന്നേ കെട്ടിടത്തിന്റെ രണ്ട് നിലകളിലേക്ക് രോഗികളെ മാറ്റിയിരുന്നു. പ്രസവം, ശസ്ത്രക്രിയ, കാത്ത്ലാബ് തുടങ്ങിയവയിൽ വളരെ മികച്ച സേവനമാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്നതെന്നും പ്രസിഡൻറ് പറഞ്ഞു. ജില്ലാ ആശുപത്രിക്ക് റോട്ടറി ക്ലബ് 10 വീൽചെയറുകളാണ് കൈമാറിയത്. 
ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി കെ രാജീവൻ വീൽചെയറുകൾ ഏറ്റുവാങ്ങി. റോട്ടറി ക്ലബ് പ്രസിഡണ്ട് ഡോ. കെ കെ രാമചന്ദ്രൻ അധ്യക്ഷനായി. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ വിശിഷ്ടാതിഥിയായി. റോട്ടറി ക്ലബ് എക്സിക്യൂട്ടിവ് സെക്രട്ടറി എ വി സന്തോഷ് സംസാരിച്ചു.



Post Top Ad