മട്ടന്നൂർ: കാലവർഷക്കെടുതിയിൽ തകർന്ന മട്ടന്നൂർ മണ്ഡലത്തിലെ റോഡുകളുടെ അടിയന്തിര അറ്റകുറ്റപ്പണികൾക്ക് ഒരുകോടി രൂപ അനുവദിച്ചതായി കെ കെ ഷൈലജ അറിയിച്ചു. റോഡുകൾ ഗതാഗത യോഗ്യമാക്കുന്നതിന് അടിയന്തര അറ്റകുറ്റപ്പണികൾക്ക് തുക അനുവദിക്കണം എന്നാവശ്യപ്പെട്ട് എം ൽ എ റവന്യു മന്ത്രി കെ രാജന്ന് ജൂലൈ മാസത്തിൽ നൽകിയ കത്തിനെ തുടർന്നാണ് മട്ടന്നൂർ മണ്ഡലത്തിലെ ഒരു റോഡിന് 10 ലക്ഷം വീതം 10 റോഡുകളുടെ അറ്റകുറ്റപ്പണികൾക്ക് ഒരുകോടി രൂപ അനുവദിച്ചത്. എത്രയും പെട്ടെന്ന് റോഡുകളുടെ എസ്റ്റിമേറ്റ് തയ്യാറാക്കി റോഡ് പണി പൂർത്തിയാക്കും എന്ന് എം എൽ എ അറിയിച്ചു.