പയ്യന്നൂർ: പരിയാരത്തെ കണ്ണൂർ ഗവ ആയുർവേദ കോളേജിൽ ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനം നാളെ വൈകീട്ട് 5 മണിക്ക് മന്ത്രി വീണ ജോർജ് നിർവഹിക്കും. മൂന്ന് നിലയിലുള്ള കെട്ടിടത്തിന്റെ പണി പൂർത്തിയായ താഴത്തെ നിലയുടേതാണ് ഉദ്ഘാടനം. ആയുർവേദ കോളേജിൽ വിവിധ കോഴ്സുകളിലായി പഠിക്കുന്ന 450 പേരിൽ 360 പേരും പെൺകുട്ടികളാണ് .ഇതിൽ 200 പേരാണ് ഹോസ്റ്റലിൽ താമസിക്കുന്നത്.ഉദ്ഘാനം ചെയ്യുന്ന ഹോസ്റ്റലിൽ 16 മുറികൾ ഉള്ളതിനാൽ 50 ൽ കൂടുതകൾ വിദ്യാർത്ഥിനികൾക്ക് താമസിക്കാൻ സാധിക്കും.കെട്ടിടത്തിന്റെ പണി പൂർത്തിയായാൽ മുഴുവൻ വിദ്യാർത്ഥിനികൾക്കും താമസിക്കാൻ സൗകര്യം ഉണ്ടാകും.
ഉദ്ഘാടനത്തിൽ എം എൽ എ വിജയൻ,എം പി രാജ്മോഹൻ ഉണ്ണിത്താൻ,മുൻ എം എൽ എ രാജേഷ് എന്നിവരും പങ്കെടുക്കും.