പാലം പണി ഈ വർഷമെങ്കിലും പൂർത്തിയാകുമോ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 18 November 2022

പാലം പണി ഈ വർഷമെങ്കിലും പൂർത്തിയാകുമോ

 


ആറളം-പേരാവൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കാൻ 2019 ൽ ഓടം തോട് കോൺക്രീറ്റ് പാലം പ്രഖ്യാപിച്ചപ്പോൾ ഏറെ സന്തോഷിച്ചവരാണ് നമ്മൾ വയനാട്ടിലേക്ക് പോകാൻ ഒരു എളുപ്പ വഴിയാകുമല്ലോ എന്ന് ഒർത്തുള്ള സന്തോഷത്തിന് ഇന്നിപ്പോൾ 4 വയസായി പാലം പണി ഇപ്പോളും ഇഴഞ്ഞ് നീങ്ങുകയാണ് 2019 ൽ ആരംഭിച്ച പാലം പണി 4 വർഷം കഴിയാറായിട്ടും ജനങ്ങൾ തുറന്ന് കൊടുക്കാൻ ആയിട്ടില്ല. ആറളം ആദിവാസി പുനരധിവാസ പാക്കേജിന്റെ ഭാഗമായാണ് ആറളം ഫാമിന്റെ മെയിൻ ഒഫീസീനടുത്ത് ബാവലി പുഴയ്ക്ക് കുറുകെ ഓടം തോട് പാലം പ്രഖ്യാപനം ഉണ്ടായത് എന്നാൽ പാലം പണി ഇപ്പോളും നടന്ന് കൊണ്ടേയിരിക്കുന്നു ഇവിടെ ഒരു തൂക്ക് പാലം ഉണ്ടായിരുന്നപ്പോൾ കാൽനട ആയിട്ടാണെങ്കിലും മണത്തണ , പേരാവൂർ, കണിച്ചാർ ഭാഗങ്ങളിലേക്ക് പോകാമായിരുന്നു കോൺക്രീറ്റ് പാലം നിർമ്മാണം ആരംഭിച്ചതോടെ തൂക്കു പാലം അപ്രത്യക്ഷമായി നാട്ടുകാരുടെ ദുരിതം ഇരട്ടിയാകുകയും ചെയ്തു. പാലം പണി ഇഴഞ്ഞ് നീങ്ങാൻ കാരണം കോൺട്രാക്ട്ടർക്ക് പണം ലഭിക്കാത്തതു കൊണ്ടാണ് എന്നാണ് സംസാരം, ജനങ്ങളുടെ ദുരിതം അകറ്റാൻ ആരംഭിച്ച പാലം നിർമ്മാണ് ഇന്ന് ജനങ്ങളെ ദുരിതക്കയത്തിൽ ആക്കിയിരിക്കുകയാണ്. അപ്രോച്ച് റോഡ് ഉയർത്തലിന്റെ പേരിൽ കീഴ്പ്പള്ളി കാക്കയ്ങ്ങാട് പൊതുമരാമത്ത് റോഡിന്റെ ഓടം തോട് ഭാഗം ബ്ലോക്ക് ചെയ്യ്തതിനാൽ ചെറു വാഹനങ്ങൾ ഉൾപ്പെടെ കടന്ന് പോകാൻ ബുദ്ധിമുട്ടുകയാണ് ഈ വർഷമെങ്കിലും പാലം നിർമ്മാണം പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്ന് കൊടുക്കാൻ കഴിയുമോയെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. റിപ്പോർട്ട് : കെ.ബി. ഉത്തമൻ

Post Top Ad