തൊഴിലുറപ്പ് പദ്ധതിയുടെ കൂലി പതിനഞ്ച് ദിവസത്തിനകം നൽകാനും കൂലി വൈകിയാൽ നഷ്ടപരിഹാരം നൽകാനും ഉള്ള ചട്ടങ്ങൾ കേരളം രൂപീകരിച്ചതായി തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. തൊഴിലുറപ്പ് കൂലി വൈകിയാൽ കാരണക്കാരനായ ഉദ്യോഗസ്ഥനിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും മന്ത്രി പറഞ്ഞു.