ആറളം കാർഷിക ഫാമിൽ നാല് മാസമായി ശമ്പളമില്ല. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 

/>
We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വി വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വി വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വി വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Express O.T.T, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വി.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വി. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Monday, 14 November 2022

ആറളം കാർഷിക ഫാമിൽ നാല് മാസമായി ശമ്പളമില്ല.


 നാല് മാസമായി ശമ്പളമില്ല ആറളം കാർഷിക ഫാമിൽ : വീണ്ടും സാമ്പത്തിക പ്രതിസന്ധി ആറളം ഫാം തൊഴിലാളികൾക്കും ജീവനക്കാർക്കും  ശമ്പളമില്ലതായിട്ട് 4 മാസം പിന്നിടുകയാണ് എല്ലാവർഷവും മൂന്നും നാലും മാസം ശമ്പളം മുടങ്ങുന്നത് പതിവായിരിക്കുകയാണ് ഇവിടെ 400 ഓളം തൊഴിലാളികളും 23 ജീവനക്കാരുമാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇതിൽ 99 ശതമാനവും ആദിവാസി വിഭാഗത്തിൽപ്പെട്ട തൊഴിലാളികളാണ് ആദിവാസി പുനരധിവാസ മേഖലയിൽ താമസിക്കുന്ന ഇവർ ശമ്പളം ലഭിക്കാത്തതിനാൽ പട്ടിണിയിലേക്ക് നീങ്ങുകയാണ് ഓണത്തിന് മുമ്പും ഇതു പോലെ മൂന്ന് മാസം വേതനം മുടങ്ങിയിരുന്നു തൊഴിലാളി സംഘടനയുടെ സമര പ്രഖ്യാപനത്തിന് ശേഷം സർക്കാർ പണം അനുവദിച്ചത് കൊണ്ട് ഓണത്തിന്ന് തൊഴിലാളികൾക്ക് ശമ്പളം നൽകാനായി ഇവിടുത്തെ വരുമാനം കൊണ്ട് തൊഴിലാളികൾക്കും ജീവനക്കാർക്കും ശമ്പളം നൽകണമെന്നാണ് വ്യവസ്ഥ എന്നാൽ വർഷങ്ങളായി നഷ്ടം കണക്കാക്കുന്ന കാർഷിക ഫാമായി ആറളം ഫാം മാറി കാട്ടാനയുൾപ്പടെയുള്ള വന്യമൃഗങ്ങളുടെ താവളമായ ആറളം ഫാം ഇന്ന് നാശത്തിന്റെ വക്കിലാണ് ശമ്പളം നൽകണമെങ്കിൽ വീണ്ടും സർക്കാർ കനിയേണ്ട അവസ്ഥയായി ഒരു മാസം എല്ലാവർക്കും ശമ്പളം 55 ലക്ഷം രൂപ വേണം രണ്ടര കോടി രൂപ ലഭിച്ചാൽ ശമ്പള കുടിശിക നൽകാനാകും അപ്പോളും പിന്നെയെന്ത് എന്ന ചോദ്യം ബാക്കിയാകും സ്ഥിരം എം ഡി ഇല്ലാതായിട്ട് മാസങ്ങളായി ജില്ലാ വികസന കമ്മീഷണർ ഡി.ആർ മേഘശ്രീ ഐ എ എസിനാണ് ആറളം ഫാം എം ഡിയുടെ ചുമതല ആറളം ഫാമിനെ കരകയറ്റാൻ വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടെങ്കിലും വന്യമൃഗ ശല്യം എല്ലാത്തിനും തടസ്സമാകുകയാണ്. തൊഴിലാളികൾക്ക് ശമ്പള കുടിശിക ലഭിക്കാത്തതിനാൽ അമർഷത്തിലാണ് അമർഷം കടിച്ചമർത്തി അവർ ഇപ്പോളും ജോലി ചെയ്യുകയാണ് എപ്പോളെങ്കിലും ശമ്പളം ലഭിക്കുമെന്ന പ്രതീക്ഷയിൽ . ഇനിയും വൈകിയാൽ സമരത്തിന് ആഹ്വാനം ചെയ്യാനുള്ള തീരുമാനത്തിലാണ് ട്രേഡ് എന്നാൽ ഇനിയൊരു സമരം താങ്ങാനുള്ള ശക്തി ആറളം ഫാമിനുണ്ടോയെ ചോദ്യവും ഉയരുന്നുണ്ട്. യുണിയനുകൾ റിപ്പോർട്ട് : കെ.ബി. ഉത്തമൻ

Post Top Ad