നീർച്ചാൽ നടത്തത്തിന് തുടക്കം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 15 November 2022

നീർച്ചാൽ നടത്തത്തിന് തുടക്കം


പടിയൂർ: പടിയൂർ - കല്ല്യാട് ഗ്രാമ പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള പദ്ധതികൾ തയാറാക്കുന്നതിനുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ ആരംഭിച്ചു. നീരുറവ് എന്ന സർക്കാർ പദ്ധതിയുമായി യോജിപ്പിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പഞ്ചായത്തിലെ 12 നീർത്തടങ്ങളിലും യാത്ര നടത്തിയാണ് പദ്ധതികൾ ആവിഷ്കരിക്കുന്നത്. നീർച്ചാൽ നടത്തത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം തിരൂർ നീർത്തടത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ബി.ഷംസുദ്ധീൻ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ആർ.മിനി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ സിനി സന്തോഷ്,സുനിത, നിഷ,ആർ.രാജൻ, മുൻ വൈസ് പ്രസിഡണ്ട് ശ്രീജ, മുൻ വാർഡ് മെമ്പർ കെ.ടി മാത്യു, വി.ഇ.ഒമാർ, എംജി.എൻ.ആർ.ഇ.ജി.എസ്,എ.ഇ, ഓവർസിയർ, അക്കൗണ്ടന്റ്മാർ തുടങ്ങിയവർ പങ്കെടുത്തു.

Post Top Ad