പരിയാരം :മന്ത്രി വീണ ജോർജ് ഇന്നലെയാണ് ഓൺലൈനായി കണ്ണൂർ ഗവ ആയുർവേദ കോളേജിന്റെ ലേഡീസ് ഹോസ്റ്റൽ ഉദ്ഘാടനം ചെയ്തത്.മൂന്ന് നിലകളായി നിർമ്മിക്കുന്ന ഹോസ്റ്റലിന് 6.62 കോടിരൂപയാണ് അനുവദിച്ചിട്ടുള്ളത്.കെട്ടിടത്തിന്റെ പൂർത്തിയായ താഴത്തെ നിലയുടെ ഉദ്ഘാടനമാണ് നടന്നത്.15 മുറികളുള്ള താഴത്തെ നിലയിൽ, 50 ഓളം വിദ്യാർത്ഥികൾക്ക് താമസിക്കാൻ കഴിയും.പരിപാടിയിൽ എം ൽ എ ,എം വിജയൻ അധ്യക്ഷത വഹിച്ചു
.