മേയര്‍ രാജിവയ്ക്കണം’; നിയമനക്കത്തിന് എതിരായ യുഡിഎഫ് സമരവേദിയില്‍ ശശി തരൂര്‍ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 24 November 2022

മേയര്‍ രാജിവയ്ക്കണം’; നിയമനക്കത്തിന് എതിരായ യുഡിഎഫ് സമരവേദിയില്‍ ശശി തരൂര്‍

 


തിരുവനന്തപുരം കോര്‍പറേഷനിലെ നിയമനക്കത്ത് വിവാദത്തിനെതിരായ യുഡിഎഫ് സമരവേദിയിലെത്തി ശശി തരൂര്‍. പാര്‍ട്ടിക്കുവേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന മേയര്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും മേയര്‍ രാജിവയ്ക്കണമെന്നും ശശി തരൂര്‍ പറഞ്ഞു. സ്വന്തം മണ്ഡലത്തിലെ പ്രതിഷേധ പരിപാടികളില്‍ തരൂര്‍ പങ്കെടുക്കുന്നില്ലെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് യുഡിഎഫ് സമരവേദിയില്‍ തരൂരിന്റെ സാന്നിധ്യം.കോര്‍പറേഷനിലെ ജോലിയെ പാര്‍ട്ടിയുടെ ജോലിയാക്കാന്‍ മേയര്‍ക്ക് യാതൊരു അധികാരവുമില്ലെന്ന് തരൂര്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് ജയിച്ചതുകൊണ്ട് മാത്രം കാര്യമില്ല. എല്ലാവരുടേയും മേയറായി മാറണം. മേയര്‍ രാജിവയ്ക്കണമെന്ന് താനാണ് ആദ്യം ആവശ്യപ്പെട്ടത്. വിഷയത്തില്‍ ജനാധിപത്യ രീതിയില്‍ സമരം ചെയ്തവരോട് പൊലീസ് കാണിച്ച ക്രൂരതകള്‍ ക്ഷമിക്കാനാകില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.സമരവേദിയിലെത്തിയ ശശി തരൂരിനെ പ്രവര്‍ത്തകര്‍ ഷാള്‍ അണിയിച്ചും മുദ്രാവാക്യം വിളിച്ചും സ്വീകരിച്ചു. പാലോട് രവി, എന്‍ ശക്തന്‍, കെ എസ് ശബരീനാഥന്‍ എന്നിവര്‍ക്കൊപ്പമാണ് തരൂര്‍ വേദി പങ്കിട്ടത്.


Post Top Ad