വയനാട്ടിൽ ജനങ്ങൾ യുഡിഎഫിന് അനുകൂലമായി നിൽക്കുന്നതിന് തെളിവാണ് കണിയാമ്പറ്റ ചിത്രമൂല ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയമെന്ന് ടി സിദ്ദിഖ് എംഎൽഎ. സിപിഐഎമ്മിന്റെ കുത്തക സീറ്റാണ് യുഡിഎഫിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി കമ്മിച്ചൽ റഷീദ് പിടിച്ചെടുത്തത്. ഭരണത്തിലിരിക്കുന്ന എൽഡിഎഫിന്റെ നെറികേടുകൾക്കെതിരെ പ്രതികരിക്കാനുള്ള അവസരമായാണ് ജനങ്ങൾ ഈ തെരഞ്ഞെടുപ്പിനെ കണ്ടതെന്ന് എംഎൽഎ പറഞ്ഞു.വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ടും കാർഷിക മേഖലയുമായി ബന്ധപ്പെട്ടും വയനാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളെ സർക്കാർ
അവഗണിച്ചതിനെതിരെയുള്ള താക്കീത് കൂടിയാണു ഈ തെ രഞ്ഞെടുപ്പ് ഫലമെന്ന് ടി സിദ്ദിഖ്