ലഹരിക്കെതിരെ മാജിക് ഷോ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 1 November 2022

ലഹരിക്കെതിരെ മാജിക് ഷോ


കണ്ണൂർ: ലഹരിയുടെ ദൂഷ്യവശങ്ങളെ ജാലവിദ്യയിലൂടെ രസകരമായി അവതരിപ്പിച്ചപ്പോൾ തോട്ടട ജിഎച്ച്എസ്എസ് വിദ്യാർഥികൾക്ക് കൗതുകമായി. കണ്ണൂർ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, തോട്ടട ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ എന്നിവ സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിനിലാണ് മാജിക് ഷോ അവതരിപ്പിച്ചത്. കോഴിക്കോട് മേപ്പയ്യൂർ ജി വി എച്ച് എസ് എസ് അധ്യാപകൻ കൂടിയായ മജീഷ്യൻ ശ്രീജിത്ത് വിയ്യൂരാണ് ജാലവിദ്യയിലൂടെ വിദ്യാർഥികളെ കൈയിലെടുത്തത്. താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി പാരലീഗൽ വളന്റിയറായ പി സി രാഗേഷിന്റെ ഏകപാത്ര നാടകവും അരങ്ങേറി. 15 മിനിട്ട് നീളുന്ന അവതരണം ഏറെ ശ്രദ്ധേയമായി. തോട്ടട ജിഎച്ച്എസ്എസിൽ നടന്ന ക്യാമ്പയിൻ രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ല ലേബർ കോടതി ജഡ്ജും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാനുമായ ആർ എൽ ബൈജു അധ്യക്ഷത വഹിച്ചു. അസി. കലക്ടർ മിസൽ സാഗർ ഭരത് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ശിശുസംരക്ഷണ ഓഫീസർ കെ വി രജിഷ, തോട്ടട ജിഎച്ച്എസ്എസ് പ്രധാനാധ്യാപിക റജി വർക്കി, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി വിൻസി പീറ്റർ ജോസഫ്, ജില്ലാ ക്രൈം ബ്രാഞ്ച് അസി.കമ്മീഷണർ കെ വി ബാബു, സ്‌കൂൾ പിടിഎ പ്രസിഡണ്ട് വി വി ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.  അരോളി ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ, തോട്ടട എസ് എൻ ട്രസ്റ്റ് സ്‌കൂൾ എന്നിവിടങ്ങളിലും ക്യാമ്പയിൻ നടന്നു. 



Post Top Ad