തളിപ്പറമ്പ് മണ്ഡലത്തിൽ ഹാപ്പിനസ് ഫെസ്റ്റിവലിന്‍റെ ഭാഗമായുള്ള കായിക മേളക്ക് തുടക്കമായി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 21 November 2022

തളിപ്പറമ്പ് മണ്ഡലത്തിൽ ഹാപ്പിനസ് ഫെസ്റ്റിവലിന്‍റെ ഭാഗമായുള്ള കായിക മേളക്ക് തുടക്കമായി

 


തളിപ്പറമ്പ്: തളിപ്പറമ്പ് മണ്ഡലത്തിൽ ഡിസംബർ 21 മുതൽ 31 വരെ നടക്കുന്ന ഹാപ്പിനസ് ഫെസ്റ്റിവലിന്‍റെ ഭാഗമായുള്ള കായിക മേള മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.മണ്ഡലത്തിലെ ഒൻപത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടന്ന മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ ടീമുകൾ തമ്മിലുള്ള ഫുട്ബോൾ മത്സരത്തോടെയാണ് മേള തുടങ്ങിയത്.ഇന്ന് കണ്ണൂർ സർവകലാശാല കാമ്പസിൽ ബോക്സിംഗ്, 22 മുതൽ 27 വരെ മയ്യിൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ക്രിക്കറ്റ്, 23 മുതൽ 25 വരെ മോറാഴ വായനശാല ഗ്രൗണ്ടിൽ ഷട്ടിൽ, 26 മുതൽ 28 വരെ കൂവേരി ബ്രദേഴ്സ് സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ വോളിബോൾ, 26ന് കരിങ്കൽക്കുഴി ഭാവന ഗ്രൗണ്ടിൽ കമ്പവലി, 27ന് കുറുമാത്തൂർ സ്കൂളിൽ കളരിപ്പയറ്റ്, പരിയാരം ഹയർ സെക്കണ്ടറി സ്കൂളിൽ ചെസ്, മലപ്പട്ടം ഹയർ സെക്കൻഡറിയിൽ ഹാൻഡ് ബോൾ, 29, 30 തീയതികളിൽ കെഎപി ഗ്രൗണ്ടിൽ അത്‌ലറ്റിക്സ്, 30 ന് മയ്യിലിൽ പഞ്ചഗുസ്തി എന്നിവ നടക്കും.കൂവോട് എകെജി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ എം.വി. ഗോവിന്ദൻ എംഎൽഎ അധ്യക്ഷത വഹിച്ചു.ഒളിമ്പ്യൻ മേഴ്സി കുട്ടൻ, ഫുട്ബോൾ താരം സി.കെ. വിനീത്, ധ്യാൻചന്ദ് പുരസ്ക്കാര ജേതാവ് കെ.സി. ലേഖ എന്നിവർ മുഖ്യാതിഥികളായി

Post Top Ad