കണ്ണൂര്‍: ജവഹര്‍ബാല്‍ മഞ്ച് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂരില്‍ വിളംബര ഘോഷയാത്ര നടത്തി.
വിളക്കുംതറ മൈതാനിയില്‍ നിന്നും നൂറുക്കണക്കിന് ജവഹര്‍ബാല്‍മഞ്ച് പ്രവര്‍ത്തകരാണ് ഘോഷയാത്രയില്‍ അണിനിരന്നത്.
23 ബ്ലോക്കുകളില്‍ നിന്നുമുള്ളവരാണ് പങ്കെടുത്തത്. ചാഛാജിയുടെ ചിത്രവും
വര്‍ണകുടയും വര്‍ണബലൂണുകളും വാനില്‍ ഉയര്‍ത്തിയും ഫ്ളോട്ടും ഘോഷയാത്രയിലുണ്ടായിരുന്നു.
വിളക്കുംതറ മൈതാനിയില്‍ നിന്നും ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ അഡ്വ. മാര്‍ട്ടിന്‍ജോര്‍ജ് ജില്ലാ പ്രസിഡന്റ് കാവ്യാദേവന് പതാക കൈമാറി ഫ്ളോഗ് ഓഫ് ചെയ്തതോടെയാണ് വിളംബര ഘോഷയാത്രക്ക് തുടക്കമായത്. പരിപാടിയില്‍ ജെബിഎം ജില്ല ചീഫ് കോഡിനേറ്റർ
സി.വി.എ.ജലീൽ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന കോ-ഓഡിനേറ്റര്‍മാരായ അഡ്വ. ലിഷദീപക്, നിശാന്ത് പി.വി
ജില്ലാ കോഡിനേറ്റര്‍മാരായ എം പി ഉത്തമന്, സി പി സന്തോഷ് കുമാർ, എം.പി രാജേഷ്, എം വി രാധാകൃഷ്ണന്,രഘുറാം കീഴറ ,സുരേഷ് കാനായി ആനന്ദബാബു, മുഹമ്മദ് റിസ്വാന്, സ്നേതുല് സനത്, ഇന്ദ്രജ് തുടങ്ങിയവര്‍ നേതൃത്വം നല്കി.