ജില്ലാതല ട്രൈബല്‍ കായിക മേളയില്‍ ആറളം പഞ്ചായത്ത് ജേതാക്കൾ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 20 November 2022

ജില്ലാതല ട്രൈബല്‍ കായിക മേളയില്‍ ആറളം പഞ്ചായത്ത് ജേതാക്കൾ


കണ്ണൂർ: ജില്ലയിലെ ഏറ്റവും വലിയ ട്രൈബല്‍ കായിക മേളയില്‍ ആവേശക്കുതിപ്പോടെ  ആറളം പഞ്ചായത്ത് സി ഡി എസ്  ജേതാക്കളായി. 65 പോയിൻ്റാണ് നേടിയത്.

42 പോയിൻ്റോടെ കോളയാട് രണ്ടാം സ്ഥാനവും 38 പോയിൻ്റ് നേടി ചിറ്റാരിപ്പറമ്പ് സി ഡി എസ് മൂന്നാം സ്ഥാനവും നേടി. കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ പട്ടികവര്‍ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല ട്രൈബല്‍ കായിക മേള-അത്‌ലോസ് 2022ന്റെ ഉദ്ഘാടനം മാങ്ങാട്ടുപറമ്പ് കെ എ പി ബറ്റാലിയന്‍ ഗ്രൗണ്ടില്‍ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എംഎല്‍എ നിർവഹിച്ചു. ആന്തൂര്‍ നഗരസഭാധ്യക്ഷന്‍ പി മുകുന്ദന്‍ അധ്യക്ഷത വഹിച്ചു.  തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണന്‍, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധന്‍, ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം ശ്രീധരന്‍, കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓഡിനേറ്റര്‍ ഡോ. എം സുര്‍ജിത്, പഞ്ചായത്ത് പ്രസിഡണ്ടുമാരായ എം റിജി, കെഎസ് ചന്ദ്രശേഖരന്‍,ആന്തൂര്‍ നഗരസഭ കൗണ്‍സിലര്‍ പി വി കമല, ഐടിഡിപി പ്രോജക്ട് ഓഫീസര്‍ ഡോ.അനില്‍ രാമചന്ദ്രന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശ്യാമള തുടങ്ങിയവര്‍ സംസാരിച്ചു. സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും ഡോ.വി ശിവദാസൻ എം പി നിർവഹിച്ചു. ആന്തൂർ നഗരസഭ ഉപാധ്യക്ഷ വി സതീദേവി അധ്യക്ഷത വഹിച്ചു. ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജേഷ്, ആന്തൂർ നഗരസഭ സ്ഥിരം സമിതി അധ്യക്ഷതയ കെ വി പ്രേമരാജൻ മാസ്റ്റർ, ഓമന മുരളീധരൻ, കെ പി ഉണ്ണികൃഷ്ണൻ മാസ്റ്റർ, കണ്ണൂർ സർവകലാശാല ഫിസിക്കൽ എജുക്കേഷൻ വിഭാഗത്തിലെ വിൽസൺ, ട്രൈബൽ ജില്ലാ പ്രോഗ്രാം മാനേജർ കെ സി നീതുമോൾ തുടങ്ങിയവർ പങ്കെടുത്തു.

Post Top Ad