ദുബായ് :ശനി,ഞായർ ദിവസങ്ങളിൽ ഷാർജ എക്സ്പോ സെന്ററിൽ കണ്ണൂർ മഹോത്സവം നടക്കും എന്ന് കണ്ണൂർ കെ എം സി സി വാർത്ത സമ്മേളനത്തിൽ അറിയിച്ചു .പെയിന്റിംഗ്,കുട്ടി ഷെഫ് മത്സരം,മെഹന്തി മത്സരം തുടങ്ങിയ മത്സരങ്ങളും സ്റ്റാളുകളും ഒരുങ്ങും.വിവിധ കലാപരിപാടികളും,സംഗീത വിരുന്നും
ഉണ്ടാകും.പരിപാടിയിൽ കണ്ണൂരിൽ നിന്നുള്ള മഹല്ല് -ക്ഷേത്ര കമ്മിറ്റികൾ ,സാംസ്കാരിക-കായിക കൂട്ടായ്മകൾ തുടങ്ങി നൂറിലേറെ പേർ
അതിഥികളായെത്തും