നിക്ഷേപ സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി : അഡ്വ. സജീവ് ജോസഫ്എം .എൽ.എ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 

/>
We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വി വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വി വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വി വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Express O.T.T, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വി.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വി. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Thursday, 17 November 2022

നിക്ഷേപ സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി : അഡ്വ. സജീവ് ജോസഫ്എം .എൽ.എ


ഇരിക്കൂർ ടൂറിസം ശക്തിപ്പെടുത്താനും മേഖലയിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ ക്ഷണിക്കുവാനും ലക്ഷ്യമിട്ട് 'ഇൻവെസ്റ്റർസ് മീറ്റ്' നവംബർ 21,22 തീയതികളിൽ പൈതൽമലയിൽ വച്ച് നടക്കും. ഇതിന്റെ മുന്നൊരുക്കങ്ങൾ പൂർത്തീകരിച്ചെന്നും, സംഗമം ഇരിക്കൂരിന്റെ സമഗ്ര വികസനത്തിന്റെ പുതിയ അധ്യായം രചിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് അഡ്വ. സജീവ് ജോസഫ് എം. എൽ. എ പറഞ്ഞു. ഇരിക്കൂർ ടൂറിസവുമായി ബന്ധപ്പെട്ട വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇരിക്കൂർ ടൂറിസം& ഇന്നോവേഷൻ കൗൺസിൽ പ്രസിഡന്റ്‌ പി.ടി മാത്യു, വൈസ് പ്രസിഡന്റ്‌ ടി. എൻ. എ ഖാദർ, സെക്രട്ടറി അജിത് രാമ വർമ്മ എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.ടൂറിസം മേഖലയിൽ വലിയ ചുവടുവെപ്പുകൾനടത്താൻ ഇരിക്കൂറിന് സാധിക്കുമെന്നും ഇതിനൊരു ആരംഭം കുറിക്കാൻ വരുന്ന നിക്ഷേപക സംഗമത്തിനാവുമെന്ന പ്രതീക്ഷയുണ്ടെന്ന് എം.എൽ.എ പറഞ്ഞു. ഇരിക്കൂർ മൗണ്ടെയ്ൻ ടൂറിസം എന്ന പേരിൽ ഇരിക്കൂറിനെ ബ്രാൻഡ് ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നും ഇതിലൂടെ മലബാറിലെ പ്രധാന ടൂറിസ്റ്റ് ഹബ്ബായി നമ്മുടെ മണ്ഡലത്തെ മാറ്റാനാവും എന്ന് അദ്ദേഹം കൂട്ടിചേർത്തു.ഇരിക്കൂരിന്റെ പ്രധാന ജീവിതമാർഗ്ഗമായ കാർഷിക മേഖല പ്രതിസന്ധികൾ നേരിട്ട് കൊണ്ടിരിക്കുന്ന ഈ വേളയിൽ ഒരു ബദൽ വികസന മാർഗ്ഗം ആവശ്യമാണ്. ടൂറിസം മേഖല ശക്തിപ്പെടുത്തനത്തിലൂടെ ഈ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നും, മണ്ഡലത്തിന്റെ സമഗ്ര വികസന പ്രയാണത്തിൽ ഇതൊരു വഴിത്തിരിവായിരിക്കുമെന്നും എം. എൽ. എ മാധ്യമങ്ങളോട് പറഞ്ഞു.ടൂറിസം മേഖലയുടെ വികസനം വഴി മണ്ഡലത്തിലെ അടിസ്ഥാന സ്വകാര്യ വികസനം ഉറപ്പ് വരുത്താനാകുമെന്നും ഇത്‌ പദ്ധതിയുടെ പ്രാത്ഥമിക ലക്ഷ്യമാണെന്നും എം. എൽ. എ അറിയിച്ചു.നിക്ഷേപക സംഗമത്തിന് ജനകീയ പങ്കാളിത്തം ഉറപ്പ് വരുത്താൻ  അഞ്ചു  ക്ലസ്റ്റർ മീറ്റുകളും ജനപ്രതിനിധികളുമായും ടൂറിസം മേഖലയിലെ വിദഗ്ധരുമായുമെല്ലാം ആശയവിനിമയം ഇതിനോടകം നടന്നു കഴിഞ്ഞെന്നും അദ്ദേഹം അറിയിച്ചു. യു. എ. ഇ യിലെയും അബുദാബിയിലെയും നിക്ഷേപകരുമായും സംവദിചതായും എം. എൽ.എ കൂട്ടിച്ചേർത്തു.കേരളമാകെ പ്രശസ്തമായ പ്രകൃതി ഭംഗിയുള്ള നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളോടൊപ്പം അയൽ സംസ്ഥാനങ്ങളിൽ നിന്ന് വരെയെത്തുന്നവർ സന്ദർശിക്കുന്ന തീർത്ഥാടന കേന്ദ്രങ്ങളും ഇരിക്കൂറിന് സ്വന്തമാണെന്നും, ഇത്തരം ആരാധനാലയങ്ങൾക്കും സാംസ്‌കാരിക കേന്ദ്രങ്ങൾക്കും നാം മുന്നോട്ട് വെക്കുന്ന പിൽഗ്രിമേജ് ടൂറിസത്തിൽ അതീവ  പ്രാധാന്യമുണ്ടെന്ന് എം.എൽ. എ പറഞ്ഞു.ഹോംസ്റ്റേ, റിസോർട്ട് സൗകര്യങ്ങൾ ഇതിന് അനിവാര്യമാണെന്നും, ഇത്‌ വികസന അജണ്ടയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.21ന് പൈതൽമലയിലെ വിഹാര റിസോർട്ടിൽ വച്ചു നടക്കുന്ന ഇരിക്കൂർ ടൂറിസം സെമിനാറിന്റെ ഔദ്യോഗിക ഉൽഘടനം കണ്ണൂർ എംപി ശ്രീ കെ സുധാകരൻ നിർവഹിക്കും. മണ്ഡലത്തിലെ എട്ട് പഞ്ചായത്ത്‌ പ്രസിഡന്റ്റുമാരും നഗരസഭ അധ്യക്ഷയും സെമിനാറിൽ പങ്കെടുത്ത് അവരുടെ പ്രദേശത്തെ ടൂറിസ്റ്റ്-സംരംഭ സാധ്യതകൾ പവർ പോയിന്റ് പ്രസന്റേഷനിലൂടെ നിക്ഷേപകർക്ക് പരിചയപ്പെടുത്തും.22ന് നടക്കുന്ന നിക്ഷേപ സംഗമം വ്യവസായ വകുപ്പ് മന്ത്രി  പി. രാജീവ്‌ ഉദ്ഘാടനം ചെയ്യും.  പി സന്തോഷ്‌ കുമാർ എം പി, വി ശിവദാസൻ എം പി  എന്നിവർ മുഖ്യാതിഥിയായി പങ്കെടുക്കും ടൂറിസം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, ടൂറിസം മേഖലയുമായി പ്രവർത്തിക്കുന്ന വിദഗ്ദരുമടക്കം നിരവധി പ്രമുഖർ പങ്കെടുക്കും.  പരിപാടിയിൽ ITDC ചെയർമാൻ ജി കമല വർധന റാവു, ജില്ലാ കളക്ടർ എസ് ചന്ദ്രശേഖരൻ, ജില്ലാ ഫോറെസ്റ്റ് ഓഫീസർ വി കാർത്തിക് എന്നിവർ സംവദിക്കും.മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കാണ് സംഗമത്തിൽ പങ്കെടുക്കാൻ അവസരം.നിക്ഷേപകരിൽ ഭൂരിഭാഗവും തദ്ദേശിയരാണ്. ഒപ്പം പ്രവാസികളും, ജില്ലയിലെയും സംസ്ഥാനത്തേയും വിനോദ സഞ്ചാര മേഖലയിലെ പ്രമുഖ നിക്ഷേപകരുമുണ്ടാകും.നിക്ഷേപകരിൽ തിരെഞ്ഞെടുക്കപ്പെട്ട 20-ഓളം  പദ്ദതികൾ പ്രഖ്യാപിക്കും.മണ്ഡലത്തിൽ വിനോദ സഞ്ചാര മേഖലക്ക് പുത്തൻ ഉണർവായി, കയകിങ്, റോപ്പ് വേ, ബോട്ടിങ്, അഡ്വന്ച്ചർ ടൂറിസം, കൺവെൻഷൻ കേന്ദ്രങ്ങൾ, റിസോർട് ആൻഡ് സ്പാ തുടങ്ങിയ നിരവധി പദ്ധതികളുടെ തുടക്കത്തിനായി നിക്ഷേപകരും സംരമ്പകാരുമായി ചർച്ച പുരോഗമിച്ചു വരുകയാണെന്നും ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇരിക്കൂറിന്റെ മുഖച്ഛയ മാറ്റാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും: എം.എൽ.എ കൂട്ടി ചേർത്തു.

നിക്ഷേപ സംഗമത്തിലൂടെ സ്വകാര്യമേഖലക്കാണ് കൂടുതൽ നിക്ഷേപ സാധ്യതയെന്നും, സർക്കാരിന്റെ അടിസ്ഥാന സൗകര്യവികസനമെടക്കം പൂർണ്ണ പിന്തുണ ഇതിനായി ഉറപ്പ് വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കൂടുതൽ തൊഴിലവസരങ്ങളും മറ്റു ജില്ലകൾക്ക്ക് മാതൃകയാക്കാൻ പറ്റുന്ന ക്രിയാത്മകമായ പുത്തൻ സംരംഭങ്ങളും സൃഷ്ടിക്കാനാകുമെന്നാണ്  ഈ സ്വപ്ന തുല്യമായ പദ്ധതിയിലൂടെ സാധ്യമാവാവുക.ഈ നിക്ഷേപ സംഗമം ഇരിക്കൂറിന്റെ വികസന ചരിത്രത്തിലെ ആദ്യത്തെ അനുഭവമാണെന്നും, ഇക്കുറി അത് ടൂറിസം മേഖലയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും കൂട്ടിച്ചേർത്തു."ഇരിക്കുറിന്റെ മുഖഛായ തന്നെ മാറ്റാനുള്ള സാധ്യതകൾ ടൂറിസത്തിനുണ്ട്. ചെറുകിട സംരംഭകർ, മറ്റു വ്യവസായങ്ങൾ എന്നിവക്ക് ഉത്തേജനം നൽകുന്നതിനൊപ്പം ലോക ടൂറിസം ഭൂപടത്തിൽ നമ്മുടേതായ ഇടം കണ്ടെത്താനും ടൂറിസറ്റ് മേഖലയുടെ വികസനത്തിലൂടെ നമുക്ക് സാധിക്കും" എം. എൽ. എ പറഞ്ഞു.നമ്മുടെ നാടിന്റെ വികസന കുത്തിപ്പിന് നിർണായകമായ ഈ സംഗമത്തിന് എല്ലാവരുടെയും സഹകരണം ആവശ്യമാണ്. കേരളത്തിൽ ആദ്യമായാണ് മണ്ഡലം കേന്ദ്രീകരിച്ചു കൊണ്ട് ഇത്താരമൊരു നിക്ഷേപ സംഗമം നടക്കുന്നതെന്നും ചുരുങ്ങിയ സമയം കൊണ്ട് തന്നെ സംരംഭ മേഖലയിൽ ചലനം സൃഷ്ടിച്ച് സംസ്ഥാന തല ശ്രദ്ധ ആകർഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു.സംസ്ഥാന സർക്കാരിന്റെയും വിവിധങ്ങളായ രാഷ്ട്രീയ പാർട്ടികളുടെയും, ജന-പ്രതിനിധികളുടെയും പിന്തുണയും പ്രോത്സാഹനവും സജീവ് ജോസഫ്: എം.എൽ.എ സ്നേഹപൂർവ്വം അഭ്യർത്ഥി ച്ചു.നിക്ഷേപ സംഗമത്തിൽ പരിമിതമായ രജിസ്ട്രേഷൻ മാത്രം ഉള്ളതിനാൽ, പങ്കെടുക്കാൻ പറ്റാത്ത സാധാരണക്കരിലേക്ക് സംഗമത്തിന്റെ സാധ്യതകളും തീരുമാനങ്ങളും തലസമയമായി എത്തിക്കാൻ മാധ്യമ പ്രവർത്തകരോട് ആഹ്വാനം ചെയ്തു.ഇരിക്കൂർ ടൂറിസം ആൻഡ് ഇന്നോവഷന്റെ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ  നടത്തപ്പെടുന്ന ഈ പദ്ധതി മണ്ഡലത്തിലെ ഗ്രാമ പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റിയുടെയും സഹകരണത്തോടെ നടക്കുംPost Top Ad