കണ്ണൂർ :പ്ലാസ എസ് ബി ഐ ബസ്റ്റോപ്പിൽ ബസിറങ്ങി നടന്ന് പോകുന്ന പ്ലസ്വൺ വിദ്യാർത്ഥിനിയുടെ പിറകെ കാറിൽ വന്നയാൾ കുട്ടിയുടെ വിവരങ്ങൾ ചോദിച്ചപ്പോൾ പെൺകുട്ടി ഒഴിഞ്ഞ് മാറുകയായിരുന്നു. പെൺകുട്ടിയെ പിന്തുടർന്ന കാറുകാരൻ, കാറിന്റെ ബാക്കിലെ ഡോർ തുറന്ന് വെച്ച് പെൺകുട്ടി അടുത്തെത്തിയപ്പോൾ കാറിലേക്ക് വലിച്ചു കേറ്റാൻ ശ്രമിച്ചപ്പോൾ ,പെൺകുട്ടി ബഹളം വെച്ച് കുതറിമാറി ഓടി രക്ഷപ്പെടുകയായിരുന്നു.തുടർന്ന് സ്കൂൾ അധികൃതർ വനിതാ സെല്ലിലും ,തുടർന്ന് പോലീസിലും വിവരം അറിയിച്ചു.കണ്ണൂർ ടൗൺ എസ് ഐ സംഭവസ്ഥലത്തു വരുകയും,പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും,സംഭവസ്ഥലത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു .ദൃശ്യങ്ങളിൽനിന്നും ലഭിച്ച കാറിന്റെ നമ്പറിലൂടെയാണ് പ്രതിയായ കുറുവ സ്വദേശിയും,നേരത്തെ എം ഡി എം എ കേസിൽ പ്രതിയുമായ ശരീഫ് (36 )പിടിയിലായത്.പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.