കൊല്ലം അമ്പലമുക്കിലുള്ള സപ്ലൈകോ ഗോഡൗണിൽ വെള്ളം കയറി; നൂറുകണക്കിന് ചാക്ക് അരിയും ഗോതമ്പും നശിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Tuesday, 8 November 2022

കൊല്ലം അമ്പലമുക്കിലുള്ള സപ്ലൈകോ ഗോഡൗണിൽ വെള്ളം കയറി; നൂറുകണക്കിന് ചാക്ക് അരിയും ഗോതമ്പും നശിച്ചു


 തൃക്കണ്ണമംഗലം അമ്പലമുക്കിലുള്ള സപ്ലൈകോ ഗോഡൗണിൽ വെള്ളം കയറിയതിൽ നൂറുകണക്കിന് ചാക്ക് അരിയും ഗോതമ്പും നശിച്ചു. താഴ്ന്നപ്രദേശത്ത് ഗോഡൗൺ സ്ഥാപിച്ചതും ദിവസങ്ങളായി ഗോഡൗണിൽ മഴവെള്ളം കയറുന്നതായി അറിഞ്ഞിട്ടും യഥാസമയം നടപടിയെടുക്കാതിരുന്നതുമാണ് നഷ്ടത്തിനു കാരണമായതെന്നാണ് പരാതി.മൂന്നുദിവസമായി പെയ്യുന്ന മഴയെ തുടർന്നാണ് കൊട്ടാരക്കര,തൃക്കണ്ണമംഗലം അമ്പലമുക്കിലുള്ള സപ്ലൈകോ ഗോഡൗണിൽ വെള്ളം കയറിയതിൽ . താഴത്തെ തട്ടിൽ നിരത്തിയിരിക്കുന്ന അരിച്ചാക്കുകൾ നനയുന്ന വിവരം ഉദ്യോഗസ്ഥരെ ധരിപ്പിച്ചിട്ടും അരി നീക്കംചെയ്തില്ലെന്ന പരാതി ഉയർന്നിട്ടുണ്ട്. കഴിഞ്ഞദിവസം വലിയതോതിൽ വെള്ളംകയറിയതോടെയാണ് ഡിപ്പോ മാനേജർ ഉൾപ്പെടെയുള്ളവർ പരിശോധനയ്‌ക്കെത്തിയതും കുറച്ചു ചാക്കുകൾ നീക്കംചെയ്തതും. ആയിരക്കണക്കിനു ചാക്ക് അരിയും ഗോതമ്പും മറ്റു ധാന്യങ്ങളുമാണ് ഇവിടെയുള്ളത്. താഴെനിരയിൽ ഉണ്ടായിരുന്ന ധാന്യങ്ങൾ നനയുകയും ഈർപ്പം പിടിക്കുകയും ചെയ്തു. ചെറിയ നനവുണ്ടായാൽപ്പോലും അരിയും മറ്റു ധാന്യങ്ങളും ഉപയോഗശൂന്യമായി. അവണൂരിൽ റേഷൻ കടയിൽ പുഴുത്ത അരി രണ്ടുദിവസം മുമ്പ് വിതരണം ചെയ്തത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.മുമ്പ് മറ്റാവശ്യത്തിനുപയോഗിച്ച ഷെഡാണ് ഇവിടെ ഗോഡൗണായി ഉപയോഗിക്കുന്നത്. നനഞ്ഞ ധാന്യങ്ങൾ റേഷൻ കടകളിൽ വിതരണത്തിനു നൽകരുതെന്ന് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.ഒരുതരത്തിലും നനവുതട്ടാത്ത ഇടങ്ങളിലാണ് റേഷൻ ധാന്യങ്ങൾ സൂക്ഷിക്കേണ്ടത്.


Post Top Ad