മാലിന്യ സംസ്കരണ പദ്ധതികൾക്കായി ജനങ്ങളെ ബോധവത്കരിക്കണം: മന്ത്രി എം ബി രാജേഷ് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 

/>
We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വി വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വി വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വി വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Express O.T.T, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വി.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വി. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Thursday, 24 November 2022

മാലിന്യ സംസ്കരണ പദ്ധതികൾക്കായി ജനങ്ങളെ ബോധവത്കരിക്കണം: മന്ത്രി എം ബി രാജേഷ്


 മാലിന്യ സംസ്കരണ പദ്ധതികൾക്കായി ജനങ്ങളെ ബോധവത്കരിക്കുന്നതിന് ജനപ്രതിനിധികളും  പൊതുപ്രവർത്തകരും നേതൃത്വം നൽകണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കൂടാളി ഗ്രാമപഞ്ചായത്ത് ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രവും ഹരിതമിത്രം ആപ്പ് പ്രവർത്തന ക്ഷമമാക്കുന്നതിന്റെയും ഉദ്ഘാടനം കോയ്യോടൻ ചാലിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.പല മേഖലകളിലും കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണെങ്കിലും ആ അഭിമാനത്തിന് നിരക്കാത്തതാണ് നമ്മുടെ പരിസര ശുചിത്വം. മാലിന്യങ്ങൾ വലിച്ചെറിയുന്ന ഒരു ശീലമാണ് നമുക്കുള്ളത്. ഹരിതകർമ്മ സേനക്ക് യൂസർ ഫീ നൽകാൻ പലരും മടിക്കുന്നതിനാൽ മാലിന്യം കൈമാറാത്ത പ്രവണതയാണ് ചിലയിടങ്ങളിൽ ഉള്ളത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ വീടുകളിൽ കത്തിക്കാൻ പാടില്ല. അത് ഹരിതകർമ്മ സേനക്ക് നൽകുക തന്നെ വേണം. അതിന് നിയമപരമായ പരിരക്ഷ നൽകിയാൽ മാത്രമെ പ്രാവർത്തികമാകൂ എങ്കിൽ അതിനെക്കുറിച്ചും ആലോചിക്കും. കേരളം മാലിന്യമുക്തമാക്കാനുള്ള പോരാട്ടത്തിൽ കേരളത്തിന്റെ സൈന്യമാണ് ഹരിതകർമ്മ സേന എന്നും മന്ത്രി പറഞ്ഞു. ജലസേചന വകുപ്പ് വിട്ടു നൽകിയ കോയ്യോടൻ ചാലിലെ മൂന്ന് സെന്റ് സ്ഥലത്താണ് വിശ്രമകേന്ദ്രം നിർമ്മിച്ചത്. 18.09 ലക്ഷം രൂപയാണ് ആകെ ചെലവ്. നാല് ശുചിമുറിയും ഒരു മൂത്രപ്പുര ബ്ലോക്കുമാണ് സജ്ജീകരിച്ചത്. ശുചിമുറികളിൽ ഒരെണ്ണം ഭിന്നശേഷി സൗഹൃദമാണ്. ഭിന്നശേഷിക്കാർക്കായി റാമ്പും കേന്ദ്രത്തിൽ നിർമ്മിച്ചിട്ടുണ്ട്. കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ ഷൈമ അധ്യക്ഷയായി.  ഗ്രാമപഞ്ചായത്ത് എ ഇ അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ വി കെ സുരേഷ്ബാബു, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം രതീഷ്, കൂടാളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പത്മനാഭൻ, സ്ഥിരം സമിതി അധ്യക്ഷരായ എം വസന്ത ടീച്ചർ, കെ ദിവാകരൻ, പി സി ശ്രീകല ടീച്ചർ, പഞ്ചായത്തംഗം സി മനോഹരൻ മാസ്റ്റർ, പഞ്ചായത്ത് സെക്രട്ടറി കെ പി സുധീർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Post Top Ad