100 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ പരിശീലനം പൂർത്തിയാക്കി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Monday, 19 December 2022

100 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ പരിശീലനം പൂർത്തിയാക്കി


മാങ്ങാട്ടുപറമ്പ് കേരള ആംഡ് പോലീസ് നാലാം ബറ്റാലിയനിൽ പരിശീലനം നേടിയ വനം-വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡ് മാങ്ങാട്ടുപറമ്പ് പരേഡ് ഗ്രൗണ്ടിൽ നടന്നു. ഫോറസ്റ്റ് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഡേ. പി പുകഴേന്തി സല്യൂട്ട് സ്വീകരിച്ചു. പരിശീലനം പൂർത്തിയാക്കിയവരിൽ നൂറിൽ 48 പേർ വനിതകളാണ്. പരിശീലനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചഎസ് അഭീഷ്ചന്ദ്-ബെസ്റ്റ് ഷൂട്ടർ, ജയശ്രീ മോഹൻ-ബെസ്റ്റ് ഇൻഡോർ, നീതു രാജ്-ബെസ്റ്റ് ഔട്ട്‌ഡോർ, ജീവൻ ജോൺ-ബെസ്റ്റ് ഓൾറൗണ്ടർ എന്നിവർക്ക് മെഡലുകൾ സമ്മാനിച്ചു. എരുമേലി ഫോറസ്റ്റ് ഡിവിഷനിലെ മണിമല പുത്തൻപുരയിൽ നീതുരാജ് പരേഡ് കമാൻഡറായി.

ആന്തൂർ നഗരസഭ അധ്യക്ഷൻ പി മുകുന്ദൻ, സായുധ പോലീസ് വിഭാഗം ഡി ഐ ജി രാജ് പാൽ മീണ, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഡി.കെ വിനോദ് കുമാർ, കെ എ പി നാലാം ബറ്റാലിയൻ കമാഡന്റ് എം ഹേമലത, നോർത്ത് റെയിഞ്ച് ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ കെ എസ് ദീപ, കോഴിക്കോട് ഐ ആന്റ് ഇ കൺസർവേറ്റർ എസ് നരേന്ദ്ര ബാബു, കണ്ണൂർ ഡി എഫ് ഒ പി കാർത്തിക് എന്നിവർ പങ്കെടുത്തു. കേരളാ ആംഡ് പോലീസ് നാലാം ബറ്റാലിയൻ ജി കമ്പനിയിലായിരുന്നു പരിശീലനം. കേരളാ ആംഡ് പോലീസ് നാലാം ബറ്റാലിയൻ കമാൻഡന്റ് എം ഹേമലത, ഡെപ്യൂട്ടി കമാൻഡന്റ് ഇൻ ചാർജ് സജീഷ് ബാബു, അസിസ്റ്റന്റ് കമാണ്ടന്റുമാരായ ഐ വി  സോമരജൻ, ഇ രാജീവൻ, ആംഡ് പോലീസ് ഇൻസ്‌പെക്ടർ പി രാജീവൻ  എന്നിവരാണ്  പരിശീലനത്തിന് നേതൃത്വം നൽകിയത്.

Post Top Ad