തൃശൂർ വടക്കാഞ്ചേരി ഹോട്ടലിലേക്ക് കോളജ് ബസ് പാഞ്ഞുകയറി; ഒരു മരണം; 12 പേർക്ക് പരുക്ക് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Wednesday, 21 December 2022

തൃശൂർ വടക്കാഞ്ചേരി ഹോട്ടലിലേക്ക് കോളജ് ബസ് പാഞ്ഞുകയറി; ഒരു മരണം; 12 പേർക്ക് പരുക്ക്

 


തൃശൂർ വടക്കാഞ്ചേരി കുണ്ടന്നൂർ ചുങ്കത്ത് ഹോട്ടലിലേക്ക് കോളജ് ബസ് പാഞ്ഞുകയറി ഒരാൾ മരിച്ചു. 12 പേർക്ക് പരുക്കേറ്റു. ദേശമംഗലം മലബാർ എൻജിനീയറിങ് കോളേജിന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഹോട്ടൽ ജീവനക്കാരിയായ മങ്ങാട് സ്വദേശി സരളയാണ് മരിച്ചത്.ഇന്ന് രാവിലെയാണ് കുണ്ടന്നൂർ ചുങ്കം സെന്ററിന് സമീപത്തെ പുഷ്പ ഹോട്ടലിലേക്ക് മലബാർ എഞ്ചിനീയറിംഗ് കോളേജ് ബസ് പാഞ്ഞുകയറിയത്. വിദ്യാർത്ഥികളും അധ്യാപകരുമായി വടക്കാഞ്ചേരി ഭാഗത്തുനിന്നാണ് ബസ് വന്നിരുന്നത്. ഹോട്ടലിൻറെ മുൻവശത്ത് ജോലി ചെയ്തുകൊണ്ടിരുന്ന മങ്ങാട് സ്വദേശി സരളയ്ക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു.

മെഡിക്കൽ കോളജിലേക്ക് മാറ്റിയ ഇവർ ഇന്ന് ഉച്ചയോടെ മരിച്ചു. 11 പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. പരിക്കേറ്റവരിൽ അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടും. അപകടത്തെ തുടർന്ന് ബസിലുണ്ടായിരുന്നവരെ പിറകിലെ ചില്ല് തകർത്താണ് പുറത്തേക്ക് മാറ്റിയത്. വടക്കാഞ്ചേരി പൊലീസും സ്ഥലത്തെത്തിയിരുന്നു. അപകടത്തിൽ ഹോട്ടലിൻറെ മുൻവശം പൂർണമായും തകർന്നിട്ടുണ്ട്. ഡ്രൈവർക്ക് തലചുറ്റലുണ്ടായതാണ് അപകടകാരണമെന്നാണ് സൂചന.


00:00
00:00 / 05:12
Copy video url
Play / Pause
Mute / Unmute
Report a problem
Language
Share
Vidverto Player

Post Top Ad