സി.ഐ ടി യു 15-ാം സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് തുടക്കമായി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 17 December 2022

സി.ഐ ടി യു 15-ാം സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് തുടക്കമായി


സി.ഐ ടി യു 15-ാം സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് തുടക്കമായി. അഖിലേന്ത്യ ജനറൽ സെക്രട്ടറി തപൻ സെൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സാമ്പത്തിക നയവും ക്ഷേമ പ്രവർത്തനങ്ങളും തകർക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. സമ്മേളനത്തിന്റെ ഉദ്ഘാടന ദിവസം കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. കേന്ദ്ര സർക്കാർ കേരളത്തെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച ദേശീയ ജനറൽ സെക്രട്ടറി കേരളത്തിനുള്ള ഫണ്ടുകൾ കേന്ദ്രം കുറച്ചതിനെതിരെയും കുറ്റപ്പെടുത്തി. എല്ലാത്തിനെയും വിഭജിക്കാനുള്ള നീക്കമാണ് കേന്ദ്രമിപ്പോൾ നടത്തുന്നതെന്നും തപൻ സെൻ പറഞ്ഞു. സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരിം എം.പി. പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഇന്നും നാളയും പ്രവർത്തന റിപ്പോർട്ടിന്മേൽ ചർച്ച നടത്തും. 604 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. മറ്റന്നാൾ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

Post Top Ad