76ആമത് സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 16 പുതുമുഖങ്ങൾ ഉൾക്കൊള്ളുന്ന 22 അംഗ ടീമിനെ മിഥുൻ വി നയിക്കും. കേരള ടീമിലെ ഗോൾ കീപ്പറാണ് മിഥുൻ. പി ബി രമേശ് ആണ് പരിശീലകൻ. നിലവിലെ ചാമ്പ്യന്മാരായ കേരളം കിരീടം നിലനിർത്താനാണ് ഇറങ്ങുക.ഡൽഹി, കോഴിക്കോട്, ഭുവനേശ്വർ എന്നീ വേദികളിലായാണ് യോഗ്യതാ മത്സരങ്ങൾ നടക്കുന്നത്. ആറ് ഗ്രൂപ്പുകളിൽ മിസോറാം, രാജസ്ഥാൻ, ബിഹാർ, ആന്ധ്രാ പ്രദേശ്, ജമ്മു കശ്‌മീർ എന്നിവർക്കൊപ്പം ഗ്രൂപ്പ് രണ്ടിലാണ് കേരളം. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ ഡൽഹിയിൽ തുടക്കമാകും. നിലവിലെ ജേതാക്കളായ കേരളം ഉൾപ്പെടുന്ന ഗ്രൂപ്പ് രണ്ടിലെ മൽസരങ്ങൾ 26 മുതൽ 28 വരെ കോഴിക്കോടാണ് നടക്കുക. രാജസ്ഥാനുമായാണ് കേരളത്തിന്റെ ആദ്യമൽസരം
.