സിറ്റി ഗ്യാസ്: കൂടാളി, മുണ്ടേരി ഭാഗങ്ങളിലായി 200 അടുക്കളകളിൽ പൈപ്പ് വഴി ഗ്യാസ് എത്തി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 31 December 2022

സിറ്റി ഗ്യാസ്: കൂടാളി, മുണ്ടേരി ഭാഗങ്ങളിലായി 200 അടുക്കളകളിൽ പൈപ്പ് വഴി ഗ്യാസ് എത്തി

 




പൈപ്പിലൂടെ പാചകവാതകം എത്തിക്കുന്ന സിറ്റിഗ്യാസ് പദ്ധതി മുന്നോട്ട്. കൂടാളി, മുണ്ടേരി ഭാഗങ്ങളിലായി 200 വീടുകളിലെ അടുക്കളയിൽ പാചകവാതകം എത്തിത്തുടങ്ങി.

കൂടുതൽ വീടുകളിൽ കണക്‌ഷൻ നൽകിവരികയാണ്. ഇതിനകം രജിസ്റ്റർ ചെയ്ത നാനൂറിൽ അധികം വീടുകളിലേക്ക് ജനുവരി അവസാനത്തോടെ കണക്‌ഷൻ നൽകാനുള്ള ഒരുക്കങ്ങൾ നടക്കുന്നു. മാർച്ചിന് മുൻപ് 1000 കണക്‌ഷനുകളാണ് ലക്ഷ്യമിടുന്നത്.

കൂടാളിയിലെ ഏഴ് വീടുകളിൽ കണക്‌ഷൻ നൽകി. നവംബർ ഒന്നിനാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നത്. സിറ്റി ഗ്യാസ് പദ്ധതി വിപുലീകരണത്തിന്റെ ഭാഗമായി കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ എട്ട് വാർഡുകളിലായി 12,000 കണക്‌ഷനുകൾ നൽകാനുള്ള പ്രവർത്തനം നടക്കുകയാണ്.

15 മുതൽ 18 വരെയും 20, 22, 25 അടക്കം എട്ട് വാർഡുകളിലാണിത്. കണക്‌ഷൻ അനുമതിക്കായി കോർപ്പറേഷൻ അധികൃതരെ സമീപിച്ചിട്ടുണ്ട്. കൂടാളിയിലെ സ്റ്റേഷനിൽ നിന്നാണ് പൈപ്പ് ലൈൻ വഴി വാതകം എത്തിക്കുക. കണ്ണൂർ വരെ സ്റ്റീൽ പൈപ്പിടൽ പൂർത്തിയായി വരികയാണ്.

മട്ടന്നൂർ ഭാഗത്ത് ചാലോട് വരെയും വളപട്ടണം മുതൽ മാഹി വരെയും ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കൽ തുടങ്ങി കഴിഞ്ഞു. കുറഞ്ഞ ചെലവിൽ വീടുകളിൽ നേരിട്ട് പാചക വാതകം എത്തിക്കാൻ ലക്ഷ്യമിട്ട് തുടങ്ങിയതാണ് സിറ്റി ഗ്യാസ് ലൈൻ പദ്ധതി. ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് നടത്തിപ്പുകാർ. 

സുരക്ഷിതമായ പോളി എത്തിലീൻ പൈപ്പുകൾ ഉപയോഗിച്ചാണ് വീടുകളിൽ പാചകവാതകം എത്തിക്കുന്നത്. ഉപയോഗത്തിന് അനുസൃതമായി മീറ്റർ റീഡിങ് പ്രകാരമാണ് പ്രതിമാസ ബിൽ.

Post Top Ad