സഹോദരിയ്ക്ക് പ്രണയബന്ധം; 22കാരിയെ സഹോദരൻ കൊലപ്പെടുത്തി മൃതദേഹം വീടിനുള്ളിൽ കുഴിച്ചിട്ടു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 26 December 2022

സഹോദരിയ്ക്ക് പ്രണയബന്ധം; 22കാരിയെ സഹോദരൻ കൊലപ്പെടുത്തി മൃതദേഹം വീടിനുള്ളിൽ കുഴിച്ചിട്ടു


 പ്രണയബന്ധത്തിൻ്റെ പേരിൽ സഹോദരിയെ കൊലപ്പെടുത്തി യുവാവ്. ഉത്തർ പ്രദേശിലെ പാർലി എന്ന ഗ്രാമത്തിലാണ് 22കാരിയായ ശിവാനി സിംഗിനെ സഹോദരൻ ഹിമാൻശു സിംഗ് കൊലപ്പെടുത്തിയത്. സഹോദരിയെ കൊലപ്പെടുത്തിയ ഹിമാൻശു മൃതദേഹം വീടിനുള്ളിൽ കുഴിച്ചിട്ടു. ഇയാൾ അറസ്റ്റിലായിട്ടുണ്ട്.അഞ്ച് മാസം മുൻപ് മാതാപിതാക്കൾ മരണപ്പെട്ടതോടെ ഹിമാൻശുവും ശിവാനിയും ഒറ്റക്കായിരുന്നു താമസം. ഗ്രാമത്തിലെ ഒരാളുമായി ശിവാനിക്കുണ്ടായിരുന്ന പ്രണയബന്ധത്തെ ഹിമാൻശു എതിർത്തിരുന്നു. സംഭവ ദിവസം ഇതേച്ചൊല്ലി ഇരുവരും വഴക്കിട്ടിരുന്നു. തുടർന്ന് ശിവാനിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഹിമാൻശു മൃതദേഹം വീട്ടിൽ കുഴിച്ചിട്ടു. പെൺകുട്ടിയെ പരാതിയില്ലെന്ന് കാട്ടി ഗ്രാമീണർ പൊലീസിനു പരാതിനൽകി. പൊലീസെത്തി അന്വേഷിച്ചപ്പോൾ തനിക്കൊന്നും അറിയില്ലെന്ന് ഹിമാൻശു പറഞ്ഞു. വീട്ടിൽ നടത്തിയ പരിശോധനയിൽ ഒരു മുറിയിലെ മണ്ണ് ഇളകിക്കിടക്കുന്നത് ശ്രദ്ധയിൽ പെട്ട പൊലീസ് ഇയാളെ കൂടുതൽ ചോദ്യം ചെയ്തു. ഇതോടെ ഹിമാൻശു കുറ്റം സമ്മതിക്കുകയായിരുന്നു. മൃതദേഹം വീട്ടിനുള്ളിൽ നിന്ന് കണ്ടെടുത്തു.


Post Top Ad