ഖത്തർ ലോകകപ്പിൽ മൊറോക്കോയുടെ കുതിപ്പിൽ നിർണായക പങ്കുവഹിച്ച താരമാണ് ചെൽസി മിഡ്ഫീൽഡർ ഹക്കീം സിയേഷ്. ലോകകപ്പിലെ മിന്നും പ്രകടനത്തിനു പിന്നാലെ ഹൃദയം കവരുന്ന പ്രഖ്യാപനമാണ് താരം നടത്തിയിരിക്കുന്നത്. ലോകകപ്പിൽനിന്ന് ലഭിച്ച സമ്പാദ്യമെല്ലാം മൊറോക്കോയിലെ ദരിദ്രർക്ക് നൽകാൻ തീരുമാനിച്ചിരിക്കുകയാണ് സിയേഷ്. സെമി വരെ എത്തിയ മൊറോക്കോ സംഘത്തിൽ 2,77,575 പൗണ്ട്(ഏകദേശം 2.63 കോടി രൂപ) ആയിരിക്കും ഹകീം സിയേഷിനു ലഭിക്കുക.ഈ തുകയാണ് ജീവകാരുണ്യ പ്രവർത്തനത്തിന് നൽകുകയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്ത് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ് താരം. കുട്ടികളുടെയും യുവാക്കളുടെയും ഉന്നമനത്തിന് വേണ്ടി ‘സ്വീപ്’ എന്ന പേരിൽ പ്രത്യേക പദ്ധതി തന്നെ സിയേഷിന്റെ നേതൃത്വത്തിൽ മൊറോക്കോയിൽ നടന്നുവരുന്നുണ്ട്.
Monday 19 December 2022
Home
kerala news
NEWS
ലോകകപ്പ് പ്രതിഫലം മൊറോക്കോയിലെ ദരിദ്രർക്ക്’; 2.63 കോടി ജീവകാരുണ്യത്തിന് സമർപ്പിച്ച് ഹകീം സിയേഷ്