28 വർഷത്തെ സേവനം തുണ്ടിയിൽ ദേവസ്യ പടിയിറങ്ങുന്നു. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 22 December 2022

28 വർഷത്തെ സേവനം തുണ്ടിയിൽ ദേവസ്യ പടിയിറങ്ങുന്നു.


ആറളം പഞ്ചായത്തിലെ ക്ഷീര കർഷകരുടെ ആശ്രയകേന്ദ്രമായ കീഴ്പ്പള്ളി ക്ഷീരോൽപ്പാദക സഹകരണ സംഘം സെക്രട്ടറിയാണ് തുണ്ടിയിൽ ദേവസ്യ 28 വർഷത്തെ സേവനത്തിന് ശേഷം ഡിസംബർ 28 ന് പടിയിറങ്ങുകയാണ്. സംഘത്തിന്റെ ഉന്നമനത്തിനായി ത്യാഗം സഹിച്ച വ്യക്തിയാണ് ദേവസ്യ, 1995 ഒക്ടോബർ മാസം സർവ്വീസിൽ കയറിയ ദേവസ്യ 28 വർഷം സംഘത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ചു. ഭാര്യ ലിസിയും മക്കളായ പീതു പ്രീയയും റൊസാരിയോയും കരുത്തുറ്റ പിന്തുണയാണ് നൽകിയതെന്ന് ദേവസ്യ പറയുന്നു. തുടക്കത്തിൽ കുറഞ്ഞ അളവിലായിരുന്നു പാൽ അളവ് ക്ഷീര കർഷകരെ നേരിൽ കണ്ട് പാൽ സംഘത്തിൽ അളക്കാൻ ആവിശ്യപ്പെട്ടു. അതിന് ഫലം കണ്ടു. 1800 ലിറ്റർ പാൽ ശരാശരി പ്രതിദിനം സംഭരിക്കാൻ സാധിച്ചതായും അദ്ദേഹം പറഞ്ഞു. സെക്രട്ടറിയുടെ നിസ്വാർദ്ധമായ സേവനം സംഘത്തിന് മുതൽ കൂട്ടായെന്ന് സംഘം പ്രസിഡന്റ് വി.ടി. ചാക്കോ പറഞ്ഞു. സെക്രട്ടറിയുടെ നിഷ്ക്കളങ്കമായ പ്രവർത്തനം സംഘത്തിൽ കൂട്ടായ്മ വളർത്തിയെടുക്കാൻ സാധിച്ചതായി ജീവനക്കാരും അഭിപ്രായപ്പെട്ടു. ഡിസംബർ 28 ന് സ്നേഹ നിർഭരമായ യാത്ര അയപ്പ് നൽകാൻ കാത്തിരിക്കുകയാണ് ജീവനക്കാരും ഭരണ സമിതി അംഗങ്ങളും യാത്ര അയപ്പ് സമ്മേളനം പേരാവൂർ എം എൽ എ അഡ്വ: സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും.


 റിപ്പോർട്ട്: കെ ബി.ഉത്തമൻ

Post Top Ad