ചൈനയിൽ സ്ഥിതി ഗുരുതരം; ഒരു ദിവസം റിപ്പോർട്ട് ചെയ്തത് 37 മില്യൺ കൊവിഡ് കേസുകൾ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 23 December 2022

ചൈനയിൽ സ്ഥിതി ഗുരുതരം; ഒരു ദിവസം റിപ്പോർട്ട് ചെയ്തത് 37 മില്യൺ കൊവിഡ് കേസുകൾ

 


ചൈനയിൽ കൊവിഡ് പ്രതിസന്ധി അതീവ ഗുരുതരം. ഒറ്റ ദിവസം കൊണ്ട് 37 ദശലക്ഷത്തിനടുത്ത് ആളുകൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ലോകത്തെ ഏറ്റവും വലിയ കൊവിഡ് വ്യാപനമാണ് നിലവിൽ ചൈനയിൽ ഉണ്ടായിരിക്കുന്നത്. 248 മില്യൺ ജനങ്ങളിൽ 18% പേർക്കും ഡിസംബറിലെ ആദ്യ 20 ദിവസത്തിനകത്ത് തന്നെ കൊവിഡ് സ്ഥിരീകരിച്ചു.ചൈനീസ് ഭരണകൂടം കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതാണ് പെട്ടെന്നുണ്ടായ ഈ കൊവിഡ് വ്യാപനത്തിന് കാരണം. ബെയ്ജിംഗിലെ പകുതിയിലേറെ ജനവിഭാഗങ്ങളും, സീചനിലെ മുക്കാൽ ഭാഗം ജനങ്ങളും കൊവിഡി പിടിയിലമർന്ന് കഴിഞ്ഞു.നേരത്തെ ചൈന കൊവിഡ് കണക്കുകൾ മറച്ചുവയ്ക്കുന്നുവെന്ന ആരോപണം ഉയർന്നിരുന്നു. ലോകാരോഗ്യസംഘടനയ്ക്ക് കൊവിഡ് കണക്കുകൾ കൈമാറുന്നില്ലെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ചൈനയിൽ കൊവിഡ് സാഹചര്യം അതീവരൂക്ഷമയതിനാൽ കണക്കുകൾ നൽകാനെടുക്കുന്ന കാലതാമസമാകാം ഇതിന് പിന്നിലെന്നും സംശയിക്കപ്പെടുന്നുണ്ട്.ലോകാരോഗ്യ സംഘടന പുറത്ത് വിടുന്ന കണക്കുകൾ പ്രകാരം ചൈനയിൽ ഓരോ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഡിസംബർ 4ന് ചൈനയിൽ പ്രതിദിനം 28,859 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്ന് വർഷത്തിനിടെ ഇതാദ്യമായായിരുന്നു ചൈനയിലെ പ്രതിദിന കൊവിഡ് കണക്ക് ഇത്രയും ഉയരുന്നത്. എന്നാൽ ഡിസംബർ 4ന് ശേഷം ചൈനയിൽ നിന്ന് കണക്കുകളൊന്നും ലോകാരോഗ്യ സംഘടനയ്ക്ക് ലഭിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇന്നത്തെ കൊവിഡ് കണക്ക് പുറത്ത് വന്നിരിക്കുന്നത്.

Post Top Ad