കായംകുളം എക്സൈസ് റേഞ്ച് സംഘവും, ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് സംഘവും സംയുക്തമായി പുല്ലുകുളങ്ങരയ്ക്ക് പടിഞ്ഞാറ് ഷാപ്പ് മുക്ക് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 1.400 കിലോഗ്രാം കഞ്ചാവുമായി ഇടുക്കി തൊടുപുഴ സ്വദേശികളായ കളപ്പുരക്കൽ വീട്ടിൽ മനു (28), ഒറ്റ പ്ലാക്കിൽ വീട്ടിൽ ആദർശ് (20), തെക്കേ മുരിഞ്ഞുർവീട്ടിൽ ആസാദ് (31) എന്നിവർ പിടിയിലായത്.പുല്ലുകുളങ്ങര ഷാപ്പുമുക്ക് ഭാഗത്ത് കഞ്ചാവ് വിൽപ്പന നടത്തുന്നതിന് വേണ്ടി സംശയാസ്പദമായി 2 പേർ നിൽക്കുന്നതായി ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് ബ്യൂറോയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. ചില്ലറ വിൽപനയിൽ ഒരു ലക്ഷം രൂപയോളം വില വരുന്ന കഞ്ചാവാണ് പിടികൂടിയത്. ആറാട്ടുപുഴ ലൈറ്റ് ഹൗസ് ഭാഗത്തും മറ്റുമായി വിൽപ്പന നടത്താൻ ഉദ്ദേശിച്ചായിരുന്നു ഇവർ ഇടുക്കിയിൽ നിന്നും കഞ്ചാവ് കൊണ്ടുവന്നത്.
Tuesday, 20 December 2022
ഒരു ലക്ഷം രൂപയോളം വില വരുന്ന കഞ്ചാവുമായി 3 യുവാക്കൾ എക്സൈസ് സംഘത്തിന്റെ പിടിയിൽ