മണ്ഡല പൂജയ്ക്കുള്ള ഒരുക്കങ്ങൾ പൂർണ്ണം; ശബരിമലയിൽ ഇന്ന് ദ‍ർശനത്തിനെത്തുക 84,483 പേർ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 21 December 2022

മണ്ഡല പൂജയ്ക്കുള്ള ഒരുക്കങ്ങൾ പൂർണ്ണം; ശബരിമലയിൽ ഇന്ന് ദ‍ർശനത്തിനെത്തുക 84,483 പേർ

 


ശബരിമലയിൽ മണ്ഡല പൂജയ്ക്കുള്ള ഒരുക്കങ്ങൾ പൂർണ്ണം. വിവിധ വകുപ്പുകളുടെ അവലോകന യോഗം സന്നിധാനത്ത് ചേർന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കാനും യോഗത്തിൽ തീരുമാനമായി. ദർശനത്തിനായി തിരക്ക് തുടരുന്നു. 84,483 പേരാണ് ഇന്ന് ദർശനത്തിന് ബുക്ക് ചെയ്തിരിക്കുന്നത്. ഇന്നലെ 85,000ൽ അധികം പേർ ദർശനത്തിന് എത്തിയിരുന്നു. ശബരിമല മണ്ഡല മഹോത്സവത്തിന്റെ ഭാഗമായുള്ള കർപ്പൂരാഴി ഘോഷയാത്ര ഇന്ന് വൈകുന്നേരം ദീപാരാധനയ്ക്കുശേഷം സന്നിധാനത്ത് നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ വകയായാണ് കർപ്പൂരാഴി.ക്ഷേത്രകൊടിമരത്തിനു മുന്നിലായി ക്ഷേത്രതന്ത്രി കണ്ഠര് രാജീവര് കർപ്പൂരാഴിക്ക് അഗ്‌നി പകരും. ചുമതലയുള്ള വിവിധ വകുപ്പുകളിലെ ജീവനക്കാർ ഘോഷയാത്രയിൽ പങ്കെടുക്കും. മാളികപ്പുറം ക്ഷേത്രസന്നിധി വഴി നടപ്പന്തലിൽ എത്തി പതിനെട്ടാം പടിക്ക് മുന്നിലേക്കാണ് കർപ്പൂരാഴി ഘോഷയാത്ര.സന്നിധാനത്ത് ചുമതലയിലുള്ള പൊലീസ്‌ സേനാ ഉദ്യോഗസ്ഥരുടെ വകയായി 23ന് കർപ്പൂരാഴി ഘോഷയാത്ര ഉണ്ടാകും.


Post Top Ad